Author: Vatakaranews

നായനാർ-കേളുവേട്ടൻ ദിനാചരണം നടത്തി

May 19th, 2018

വടകര:നായനാർ-കേളുവേട്ടൻ ദിനാചരണത്തിന്റെ ഭാഗമായി സി.പി.എം വടകര ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ റെഡ് വളണ്ടിയർ മാർച്ചും,പ്രകടനവും,പൊതു സമ്മേളനവും നടത്തി. പുതിയ ബസ്സ്റ്റാൻഡിൽ നിന്നും ആരംഭിച്ച വളണ്ടിയർ മാർച്ചും,പ്രകടനവും കോട്ടപ്പറമ്പിൽ സമാപിച്ചു.തുടർന്ന് നടന്ന പൊതു സമ്മേളനം സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനൻ ഉൽഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ കെ.ശ്രീധരൻ അധ്യക്ഷത വഹിച്ചു.സി.ഭാസ്കരൻ മാസ്റ്റർ,ടി.പി.ഗോപാലൻ,പി.കെ.ദിവാകരൻ,കെ.കെ.ദിനേശൻ, ടി.കെ.കുഞ്ഞിരാമൻ,ആർ.ബൽറാം,എം.നാരായണൻ,കെ.പുഷ്പജ എന്നിവർ പ്രസംഗിച്ചു.

Read More »

വടകര ശുചിത്വ നഗരം,സുന്ദര നഗരം ;എന്നാൽ മൂത്രമൊഴിക്കാൻ പരക്കം പായണം

May 17th, 2018

വടകര: വടകര പഴയ ബസ്സ്‌ സ്റ്റാന്റിലെ മൂത്രപ്പുര നവീകരണത്തിനായി അടച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും തുറക്കാൻ വൈകുന്നത് പരിസരം മലിനീകരണത്തിനിടയാക്കുന്നു.പലയിടങ്ങളിൽ നിന്നായി വടകര പഴയ ബസ്സ്റ്റാൻഡിൽ എത്തിച്ചേരുന്ന നൂറു കണക്കിന് യാത്രക്കാരും,മോട്ടോർ തൊഴിലാളികളും,വ്യാപാരികളും പ്രാഥമിക കർമ്മങ്ങൾ നിർവ്വഹിക്കാൻ മറ്റിടങ്ങളില്ലാതെ ദുരിതം അനുഭവിക്കുകയാണ്. ശുചിത്വ നഗരം, സുന്ദര നഗരം എന്ന പദ്ധതിയുമായി നഗരസഭ മുന്നോട്ട് പോകുമ്പോഴാണ് മാസങ്ങളായി മൂത്രപ്പുര അടച്ചിട്ട് നഗരം മലിനമാക്കിയിരിക്കുന്നത്.മൂത്രപ്പുര ഇല്ലാതായതോടെ പൊതു ജനങ...

Read More »

ഗണിത ശാസ്ത്ര അധ്യാപകർ വി രമേഷ് ബാബുവിന് യാത്രയയപ്പ് നൽകി

May 16th, 2018

വടകര:സർവീസിൽ നിന്നും വിരമിക്കുന്ന ഗണിത ശാസ്ത്രം സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗവും വടകര ഗവ എച്ച് എസ് എസ് അധ്യാപകനുമായ വി.രമേഷ് ബാബുവിന് ഗണിത ശാസ്ത്ര സുഹൃത് സംഘം യാത്രയയപ്പ് നൽകി . വടകര ഡയറ്റ് ഹാളിൽ നടന്ന ചടങ്ങിൽ ഡയറ്റ് പ്രിൻസിപ്പൽ കോച്ചേരി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.രാജീവൻ അധ്യക്ഷത വഹിച്ചു. കെ.കെ.വേണുഗോപാലൻ, സി.കെ ആനന്ദ്കുമാർ, പി .വത്സലൻ, ശ്രീജിത്ത് മുറിയമ്പത്ത്, പി.ഗോവിന്ദൻ ,വിജീഷ് ചാത്തോത്ത് , കെ.സന്തോഷ്, ഷീബ ,എം എൻ രമേഷ് ബാബു എന്നിവർ പ്രസംഗിച്ചു.

Read More »

വടകരയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ പ്രണയംനടിച്ച് വഴിതെറ്റിക്കുന്ന സംഘങ്ങള്‍ രംഗത്ത്

October 22nd, 2016

വടകര:സ്കൂള്‍  വിദ്യാര്‍ഥിനികളെ പ്രണയം നടിച്ച് വഴിതെറ്റിക്കുന്ന സംഘങ്ങള്‍ വര്‍ധിക്കുന്നു. സൈബര്‍ ലഹരി സംഘങ്ങളെക്കാള്‍ വലുതാണ്‌ ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനം.പ്രായപൂര്‍ത്തി ആകുമ്പോഴേക്കും വീട്ടുകാരുടെ അനുവാദമില്ലാതെ വിവാഹം കഴിക്കുകയും പിന്നീട് ഒഴിവാക്കുകയും നാടുവിടുകയും ചെയ്ത നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.15 മുതല്‍ 17 വരെ പ്രായമുള്ള പെണ്‍കുട്ടികളാണ് ഇരകളായിട്ടുള്ളത്. വടകര താഴങ്ങാടിയിലെ വിദ്യാര്‍ത്ഥിയെ അന്യസംസ്ഥാന തൊഴിലാളി തട്ടി കൊണ്ടുപോയത് ഉള്‍പ്പടെ ഇത് പോലുള്ള നിരവധി സംഭവങ്ങള്‍ വിവിധ പിടിഎ കമ്മിറ്റികള്‍ റ...

Read More »

അര്‍ദ്ധരാത്രി വീണ്ടും ബോംബേറ്

October 22nd, 2016

അരൂര്‍:അര്‍ദ്ധരാത്രി റോഡില്‍ ബോംബെറിഞ്ഞ് ഭീതിപരത്തിയതായി പരാതി. തീക്കുനിനി-കക്കട്ട് റോഡില്‍ ചന്തന്‍മുക്കിലാണ് സംഭവം. റോഡിലെറിഞ്ഞ സ്റ്റീല്‍ ബോംബ് വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. റോഡില്‍ സ്‌ഫോടനം നടന്നതിന്റെ പാടുണ്ട്. പോലീസെത്തി സ്ഫോടനത്തിന്റെ അവശിഷ്ടങ്ങള്‍ ശേഖരിച്ചു.

Read More »

വാഹനാപകടം : സുനില്‍ കക്കാടിന് നാടിന്റെ അന്ത്യാഞ്ജലി

October 21st, 2016

വടകര:കഴിഞ്ഞ ദിവസം  ദേശീയപാതയിൽ കെ.ടി ബസാറിന് സമീപം ഓട്ടോ ടാക്സി ഇടിച്ച് സ്കൂട്ടർ യാത്രികൻ  മടപ്പള്ളി കോളജിന് സമീപം പരേതനായ കക്കാട്ട് കുമാരന്റെ മകൻ സുനിൽകുമാറാണ് (41) നാടിന്റെ  അന്ത്യാഞ്ജലി .വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു അപകടം. വടകരയിൽ നിന്നും മടപ്പള്ളിയിലെ വീട്ടിലേക്ക് സ്കൂട്ടറിൽ പോകുമ്പോൾ സ്വാമി മഠത്തിനു സമീപം ദിശ തെറ്റിയെത്തിയ ഓട്ടോ ടാക്സി ഇടിച്ചു വീഴ്ത്തുകയായിരുന്നു. തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ സുനിൽകുമാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വടകര പോലീസ് മൃതദേഹം ഇൻക്വസ്റ്റ് ന...

Read More »

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചകേസ്:പ്രതി അറസ്റ്റില്‍

October 21st, 2016

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചകേസില്‍ ബീമാപള്ളി സ്വദേശി ലുക്ക്മാനുല്‍ ഹക്കീമിനെ  വലിയതുറ പോലീസ് അറസ്റ്റ് ചെയ്തു.  മാതാപിതാക്കള്‍ ഇല്ലാത്ത സമയത്തു പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നു പൊലീസ് പറയുന്നു. പീഡനത്തിനരയായ പെണ്‍കുട്ടി മാതാവിനോട് വിവരം പറഞ്ഞതോടെയാണ് പീഡന വിവരം  പുറത്തറിയുന്നത്. പെണ്‍കുട്ടിയുടെ മാതാവ് പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍  പൊലീസ് നടത്തിയ അന്വേഷണത്തിലാണ്  ലുക്മാനുല്‍ ഹക്കീം അറസ്റ്റിലാവുന്നത്.

Read More »

നാദാപുരത്തെ യുദ്ധക്കളമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു:എംഎല്‍എ പാറക്കല്‍ അബ്ദുള്ള

October 21st, 2016

നാദാപുരം:നാദാപുരത്തെ സമാധാനപ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ആത്മാര്‍ഥത കാണിക്കുന്നില്ല,രണ്ടരമാസം പിന്നിട്ടിട്ടും അസ്ലം വധക്കേസിലെ യഥാര്‍ഥ പ്രതികളെ പിടികൂടാന്‍ പോലീസിന് സാധിച്ചില്ല  നാദാപുരത്തെ യുദ്ധക്കളമാക്കാനാണ് സര്‍ക്കാര്‍  ശ്രമിക്കുന്നത്,സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ ഇതാണ് സൂചിപ്പിക്കുന്നതെന്നും  എം.എല്‍.എ.  പാറക്കല്‍ അബ്ദുള്ള  പറഞ്ഞു.സി.പി.എം. പ്രാദേശികനേതാക്കളും പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ലീഗ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുകയാണ്.പോലീസിന്റെ ഇരട്ടനീതി അവസാനിപ്പിക്കണമെന്നും നാടിന്റെ ...

Read More »

നരിപ്പറ്റയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ തെരുവുനായ ആക്രമിച്ചു

October 20th, 2016

നരിപ്പറ്റ: ചീക്കോന്നില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ തെരുവുനായ ആക്രമിച്ചു .കായക്കൂലിലെ വലിയപറമ്പത്ത് മീത്തല്‍ യദീന്ദ്രന്റെ മകന്‍ സാരംഗാണ് തെരുവുനായയുടെ അക്രമത്തിനു ഇരയായത്.കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പാതിരിപ്പറ്റ യു.പി. സ്‌കൂള്‍ വിദ്യാര്‍ഥിയാണ് പരിക്കേറ്റ സാരംഗ്. ഈ ഭാഗത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായിട്ടും അധികൃതര്‍ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന്‍ നാട്ടുകാര്‍ പറഞ്ഞു.

Read More »

കല്ലാച്ചിയിലെ പല കേന്ദ്രങ്ങളിലും ബോംബുകള്‍ സൂക്ഷിച്ചിട്ടുള്ളതായി രഹസ്യാന്വേക്ഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്

October 19th, 2016

നാദാപുരം:കല്ലാച്ചിയിലെ പല കേന്ദ്രങ്ങളിലും ബോംബുകള്‍ സൂക്ഷിച്ചിട്ടുള്ളതായി രഹസ്യാന്വേക്ഷണ വിഭാഗത്തിന്റെ  റിപ്പോര്‍ട്ട്‌ ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ടു ദിവസമായി ബോംബുകള്‍ കണ്ടെത്താന്‍ പോലീസ് പരിശോധന നടത്തുന്നു. പരിശോധന നടന്നുവരുന്ന സമയത്താണ്  ഇന്നലെ കുമ്മംങ്കോട് ചാത്തോത്ത്ഭാഗത്ത്‌ നിന്നും നാടന്‍ ബോംബിന്റെ രൂപത്തിലുള്ള വസ്തു കണ്ടെത്തിയത്. പക്ഷെ ഇത് പോലീസിനെ കബളിപ്പിക്കാന്‍ ആരോ മനപൂര്‍വ്വം ചെയ്തതാണെന്ന്‍ ബോംബ്‌ സ്ക്വാഡിന്റെ പരിശോധനയില്‍ തെളിഞ്ഞു.   നാദാപുരം ചെലക്കാട്ട് കഴിഞ്ഞ ഞായറാഴ്ച്ച രാത്രി മൂന്ന്‍ പേരെ ബോംബെറിഞ്ഞ...

Read More »