Category: വടകര

നായനാർ-കേളുവേട്ടൻ ദിനാചരണം നടത്തി

May 19th, 2018

വടകര:നായനാർ-കേളുവേട്ടൻ ദിനാചരണത്തിന്റെ ഭാഗമായി സി.പി.എം വടകര ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ റെഡ് വളണ്ടിയർ മാർച്ചും,പ്രകടനവും,പൊതു സമ്മേളനവും നടത്തി. പുതിയ ബസ്സ്റ്റാൻഡിൽ നിന്നും ആരംഭിച്ച വളണ്ടിയർ മാർച്ചും,പ്രകടനവും കോട്ടപ്പറമ്പിൽ സമാപിച്ചു.തുടർന്ന് നടന്ന പൊതു സമ്മേളനം സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനൻ ഉൽഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ കെ.ശ്രീധരൻ അധ്യക്ഷത വഹിച്ചു.സി.ഭാസ്കരൻ മാസ്റ്റർ,ടി.പി.ഗോപാലൻ,പി.കെ.ദിവാകരൻ,കെ.കെ.ദിനേശൻ, ടി.കെ.കുഞ്ഞിരാമൻ,ആർ.ബൽറാം,എം.നാരായണൻ,കെ.പുഷ്പജ എന്നിവർ പ്രസംഗിച്ചു.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

വടകര ശുചിത്വ നഗരം,സുന്ദര നഗരം ;എന്നാൽ മൂത്രമൊഴിക്കാൻ പരക്കം പായണം

May 17th, 2018

വടകര: വടകര പഴയ ബസ്സ്‌ സ്റ്റാന്റിലെ മൂത്രപ്പുര നവീകരണത്തിനായി അടച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും തുറക്കാൻ വൈകുന്നത് പരിസരം മലിനീകരണത്തിനിടയാക്കുന്നു.പലയിടങ്ങളിൽ നിന്നായി വടകര പഴയ ബസ്സ്റ്റാൻഡിൽ എത്തിച്ചേരുന്ന നൂറു കണക്കിന് യാത്രക്കാരും,മോട്ടോർ തൊഴിലാളികളും,വ്യാപാരികളും പ്രാഥമിക കർമ്മങ്ങൾ നിർവ്വഹിക്കാൻ മറ്റിടങ്ങളില്ലാതെ ദുരിതം അനുഭവിക്കുകയാണ്. ശുചിത്വ നഗരം, സുന്ദര നഗരം എന്ന പദ്ധതിയുമായി നഗരസഭ മുന്നോട്ട് പോകുമ്പോഴാണ് മാസങ്ങളായി മൂത്രപ്പുര അടച്ചിട്ട് നഗരം മലിനമാക്കിയിരിക്കുന്നത്.മൂത്രപ്പുര ഇല്ലാതായതോടെ പൊതു ജനങ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

ഗണിത ശാസ്ത്ര അധ്യാപകർ വി രമേഷ് ബാബുവിന് യാത്രയയപ്പ് നൽകി

May 16th, 2018

വടകര:സർവീസിൽ നിന്നും വിരമിക്കുന്ന ഗണിത ശാസ്ത്രം സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗവും വടകര ഗവ എച്ച് എസ് എസ് അധ്യാപകനുമായ വി.രമേഷ് ബാബുവിന് ഗണിത ശാസ്ത്ര സുഹൃത് സംഘം യാത്രയയപ്പ് നൽകി . വടകര ഡയറ്റ് ഹാളിൽ നടന്ന ചടങ്ങിൽ ഡയറ്റ് പ്രിൻസിപ്പൽ കോച്ചേരി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.രാജീവൻ അധ്യക്ഷത വഹിച്ചു. കെ.കെ.വേണുഗോപാലൻ, സി.കെ ആനന്ദ്കുമാർ, പി .വത്സലൻ, ശ്രീജിത്ത് മുറിയമ്പത്ത്, പി.ഗോവിന്ദൻ ,വിജീഷ് ചാത്തോത്ത് , കെ.സന്തോഷ്, ഷീബ ,എം എൻ രമേഷ് ബാബു എന്നിവർ പ്രസംഗിച്ചു.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

‘മെഡിക്കൽ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു.ജനുവരി 2 രാവിലെ 6 മുതൽ വൈകീട്ട് 6വരെ നാദാപുരം ന്യൂക്ലിയസ് ഒ പി വിഭാഗങ്ങൾ പ്രവർത്തിക്കുന്നതല്ല.

January 1st, 2018

നാദാപുരം:മോഡേൺ മെഡിക്കൽ സിസ്റ്റത്തെ അശാസ്ത്രീയമായ് കൈകാര്യം ചെയ്‌തു ഇന്ത്യയിലെ വൈദ്യശാസ്ത്ര മേഖലയുടെ തകർച്ചയ്ക് വഴിയൊരുക്കുകയും അതുവഴി രോഗികൾക്കു ഗുണമേന്മയുള്ള ചികിത്സ നിഷേധിക്കുകയും ചെയുന്ന NMC ബില്ലിനെതിരെ, രാജ്യവ്യാപകമായി ജനുവരി 2ന് ചൊവ്വാഴ്ച 12 മണിക്കൂർ IMA യുടെ നേതൃത്വത്തിൽ മെഡിക്കൽ ബന്ദ് ആചരിക്കുന്നു.                മെഡിക്കൽ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ജനുവരി 2 ചെവ്വ രാവിലെ 6 മുതൽ വൈകീട്ട് 6വരെ നാദാപുരം ന്യൂക്ലിയസ് ഒ പി വിഭാഗങ്ങൾ പ്രവർത്തിക്കുന്നതല്ല.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

വടകരയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ പ്രണയംനടിച്ച് വഴിതെറ്റിക്കുന്ന സംഘങ്ങള്‍ രംഗത്ത്

October 22nd, 2016

വടകര:സ്കൂള്‍  വിദ്യാര്‍ഥിനികളെ പ്രണയം നടിച്ച് വഴിതെറ്റിക്കുന്ന സംഘങ്ങള്‍ വര്‍ധിക്കുന്നു. സൈബര്‍ ലഹരി സംഘങ്ങളെക്കാള്‍ വലുതാണ്‌ ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനം.പ്രായപൂര്‍ത്തി ആകുമ്പോഴേക്കും വീട്ടുകാരുടെ അനുവാദമില്ലാതെ വിവാഹം കഴിക്കുകയും പിന്നീട് ഒഴിവാക്കുകയും നാടുവിടുകയും ചെയ്ത നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.15 മുതല്‍ 17 വരെ പ്രായമുള്ള പെണ്‍കുട്ടികളാണ് ഇരകളായിട്ടുള്ളത്. വടകര താഴങ്ങാടിയിലെ വിദ്യാര്‍ത്ഥിയെ അന്യസംസ്ഥാന തൊഴിലാളി തട്ടി കൊണ്ടുപോയത് ഉള്‍പ്പടെ ഇത് പോലുള്ള നിരവധി സംഭവങ്ങള്‍ വിവിധ പിടിഎ കമ്മിറ്റികള്‍ റ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

വാഹനാപകടം : സുനില്‍ കക്കാടിന് നാടിന്റെ അന്ത്യാഞ്ജലി

October 21st, 2016

വടകര:കഴിഞ്ഞ ദിവസം  ദേശീയപാതയിൽ കെ.ടി ബസാറിന് സമീപം ഓട്ടോ ടാക്സി ഇടിച്ച് സ്കൂട്ടർ യാത്രികൻ  മടപ്പള്ളി കോളജിന് സമീപം പരേതനായ കക്കാട്ട് കുമാരന്റെ മകൻ സുനിൽകുമാറാണ് (41) നാടിന്റെ  അന്ത്യാഞ്ജലി .വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു അപകടം. വടകരയിൽ നിന്നും മടപ്പള്ളിയിലെ വീട്ടിലേക്ക് സ്കൂട്ടറിൽ പോകുമ്പോൾ സ്വാമി മഠത്തിനു സമീപം ദിശ തെറ്റിയെത്തിയ ഓട്ടോ ടാക്സി ഇടിച്ചു വീഴ്ത്തുകയായിരുന്നു. തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ സുനിൽകുമാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വടകര പോലീസ് മൃതദേഹം ഇൻക്വസ്റ്റ് ന...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

September 25th, 2014

23 ലക്ഷം അനുവദിച്ചു വടകര ഏറാമല ഗ്രൂപ്പ് പഞ്ചായത്ത് 11 ാം വാര്‍ഡില്‍ വിവിധ റോഡ് വികസനങ്ങള്‍ക്ക് 23 ലക്ഷം രൂപ അനുവദിച്ചതായിവാര്‍ഡ് അംഗം എന്‍ ബിജു അറിയിച്ചു . സികെ നാണു എം എല്‍ എ യുടെ വികസന ഫണ്ടില്‍ നിന്നും എട്ടു ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് അംഗം കെ എം ചന്ദ്രിയുടെ വികസന ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപയുമാണ് അനുവദിച്ചത് . കൊരട്ടോല്‍ നാല് സെന്‍റ് കോളനി തയ്യുളതില്‍ മുക്ക് റോഡിന് 5 ലക്ഷവും കുറുങ്ങോട്ട് താഴെ തെക്കേ ഇയ്യാളപ്പില്‍ മുക്ക്‌റോഡിന് 3 ലക്ഷവുമാണ് എം എല്‍ എ ഫണ്ടില്‍ നിന്ന് അനുവദിച്ചത്

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

എ എ പി യെ പിന്തുണക്കില്ല :കോണ്‍ഗ്രസ്‌

May 18th, 2014

ഡൽഹി : ഡൽഹിയിൽ സർക്കാർ രൂപീകരിക്കാനുള്ള ചർച്ചകൾ തുടങ്ങിയെന്നത് ഊഹാപോഹമാണെന്നും സർക്കാർ രൂപീകരിക്കാൻ എ എ പി യെ പിന്തുണയ്ക്കില്ലെന്നും കോണ്‍ഗ്രസ്‌.എന്നാൽ കോണ്‍ഗ്രസ്‌ പിന്തുണയോടെ സർക്കാർ രൂപീകരിക്കാൻ ഇല്ലെന്നും തിരഞ്ഞെടുപ്പ് നടത്തി സർക്കാർ രൂപീകരിക്കണമെന്നും ആം ആദ്മി പാർട്ടി പറഞ്ഞു .

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]