keralam

നിലമ്പൂരിലെ ആദിവാസി കോളനിയിലെത്തി മാവോയിസ്റ്റുകൾ ക്ലാസ്സെടുത്തു

നിലമ്പൂർ: മലപ്പുറം നിലമ്പൂരിന് സമീപം വാണിയംപുഴ ആദിവാസി കോളനിയിൽ മാവോയിസ്റ്റുകളെത്തി. നാല് പേരടങ്ങിയ മാവോയിസ്റ്റ് സംഘമാണ് വാണിയംപുഴ കോളനിയില്‍ എത്തിയത്. ഇന്നലെ രാത്രി എട്ട് മണിക്ക് എത്തിയ സംഘം ഒരു മണിക്കൂറോളം കോളനിയില്‍ ചെലവിട്ടു. കോളനിയില്‍ ഉള്ളവരെയെല്ലാം വിളിച്ചു കൂട്ടി ഒരു മണിക്കൂറോളം ഇവര്‍ ആദിവാസികള്‍ക്ക് ക്ലാസ്സെടുത്തു. വിക്രം ഗൗഡ, സന്തോഷ് , ഉണ്ണിമായ എന്നിവരും മറ്റൊരാളുമാണ് കോളനിയില്‍ എത്തിയതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ മാസം ഏഴാം തീയതി വാണിയംപുഴക്ക് സമീപമുള്ള മേലേ മുണ്ടേരിയിലും...

Read More »

ആലപ്പാട് ഖനനം: സർക്കാരിന് ഹൈക്കോടതി നോട്ടിസ്

കൊച്ചി: കൊല്ലം ആലപ്പാട് തീരത്തെ കരിമണൽ ഖനനം നിർത്തണമെന്നാവശ്യപ്പെട്ട് ഹർജിയിൽ സർക്കാരിന് ഹൈക്കോടതി നോട്ടീസ്. ഫയലിൽ സ്വീകരിച്ച കോടതി എതിർകക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. സർക്കാർ നിയോഗിച്ച സമിതിയുടെ പഠന റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കുന്നതുവരെ ഖനനം നിരോധിക്കണമെന്നാവശ്യപ്പെട്ട് ആലപ്പാട് സ്വദേശി കെ എം ഹുസൈനാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസ് അടുത്തയാഴ്ച വീണ്ടും കേൾക്കും. മുല്ലക്കര രത്നാകരൻ എംഎൽഎ അധ്യക്ഷനായ സമിതി ഖനനം ആലപ്പാടുണ്ടാക്കിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങളെ കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകിയത്....

Read More »

ശബരിമല യുവതീപ്രവേശനം: സര്‍ക്കാരിന് രഹസ്യ അജണ്ടകളില്ലെന്ന് സത്യവാങ്മൂലം

കൊച്ചി: ശബരിമലയിലെ യുവതീപ്രവേശന വിഷയത്തില്‍ സർക്കാരിന് രഹസ്യഅജണ്ടകളില്ലെന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം. ബിന്ദുവും കനകദുർഗയും യഥാർത്ഥ ഭക്തരല്ല എന്നതിന് തെളിവില്ലെന്നും ഇവർക്ക് പിന്നിൽ ഏതെങ്കിലും ബാഹ്യശക്തികൾ ഇടപെട്ടതായി റിപ്പോർട്ടില്ലെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. സുപ്രീംകോടതി വിധി വന്നതിന്ശേഷം സന്നിധാനത്തെത്തിയ ബിന്ദുവിന്റേയും കനകദുർഗ്ഗയുടേയും ശബരിമല പ്രവേശത്തെ കുറിച്ചായിരുന്നു ഹൈക്കോടതി കഴിഞ്ഞ ദിവസം ചില സംശയങ്ങൾ പ്രകടിപ്പിച്ചത്. ഇതിനുള്ള മറുപടിയായിട്ടായിരുന്നു സർക്കാർ സത്യവാങ്മൂലം. ശ...

Read More »

കെഎസ്ആര്‍ടിസിയില്‍ വീണ്ടും പ്രതിസന്ധി; നാളെ അര്‍ദ്ധരാത്രി മുതല്‍ അനിശ്ചിതകാല പണിമുടക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ നാളെ അര്‍ദ്ധരാത്രി മുതല്‍ നിലച്ചേക്കും. സംയുക്ത ട്രേഡ് യൂണിയന്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. നാളെ രാവിലെ മാനേജ്മെന്‍റുമായി ചര്‍ച്ചയുണ്ടെങ്കിലും, പ്രതീക്ഷയില്ലെന്ന് സമര സമിതി നേതാക്കള്‍ അറിയിച്ചു ഒക്ടോബര്‍ രണ്ടു മുതല്‍ സംയുക്ത ട്രേഡ് യൂണിയന്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നെങ്കിലും ഒത്തുതീര്‍പ്പ് ചര്‍ച്ചകളെ തുടര്‍ന്ന് മാറ്റിവക്കുകയായിരുന്നു. തൊഴില്‍, ഗതാഗത വകുപ്പുകള്‍ വിളിച്ചുചേര്‍ത്ത യോഗ തീരുമാനങ്ങള്‍ നടപ്പിലാക്കാ...

Read More »

കോരപ്പുഴ പാലം നിര്‍മ്മാണം ; എലത്തൂരിൽ ട്രെയിനുകൾക്ക്‌ താല്‍ക്കാലിക സ്റ്റോപ്പ്‌

കോഴിക്കോട്‌: കോരപ്പുഴ പാലം പൊളിച്ച്‌ പണിയുന്ന സാഹചര്യത്തിൽ യാത്രാ ദുരിതം പരിഹരിക്കുന്നതിനായ്‌ എം.കെ രാഘവൻ എം.പി സെപ്റ്റംബർ മാസം സതേൺ റെയിൽവേ ജനറൽ മാനേജരുമായും മറ്റ്‌ ഉന്നത ഉദ്യോഗസ്ഥരമായും ബന്ധപ്പെട്ടതു പ്രകാരം സ്റ്റോപ്‌ അനുവദിച്ച 56323 കോയമ്പത്തൂർ­­­മംഗലാപുരം ഫാസ്റ്റ്‌ പാസഞ്ചർ, 56324 മംഗലാപുരം­­­കോയമ്പത്തൂർ ഫാസ്റ്റ്‌ പാസഞ്ചർ എന്നീ ട്രെയിനുകൾ 15.01.2019 മുതൽ എലത്തൂർ സ്റ്റേഷനിൽ പരീക്ഷണാടിസ്ഥാനത്തിൽ മൂന്നു മാസക്കാലം നിർത്തും. ഇതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകൾ നേരത്തെതന്നെ ലഭിച്ചിരുന്നു. പ്രസ്ഥ...

Read More »

ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ജനുവരി 22 ന് പരിഗണിക്കില്ലെന്ന് സുപ്രീം കോടതി.

ദില്ലി: ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ജനുവരി 22 ന് പരിഗണിക്കില്ലെന്ന് സുപ്രീം കോടതി. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ചീഫ് ജസ്റ്റിന്റെ തീരുമാനം. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയില്‍ ആണ്. ആരോഗ്യപരമായ കാരണങ്ങളെ തുടര്‍ന്നാണ് അവധി.

Read More »

കെ സുരേന്ദ്രന് ശബരിമലയിൽ പോകാൻ അനുവാദമില്ല; ഹര്‍ജി വീണ്ടും തള്ളി

കൊച്ചി: ശബരിമലയില്‍ പോകാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി ജാമ്യഹർജിയിൽ ഇളവ് തേടിയ ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. മകര വിളക്ക് ദർശനത്തിനായി ശബരിമലയിൽ പോകാൻ അനുവദിക്കണമെന്നായിരുന്നു ആവശ്യം. ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ റിപ്പോർട്ട്‌ ആവശ്യപ്പെട്ടിരുന്നു. പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുതെന്ന ഉപാധിയോടെ ആയിരുന്നു നേരെത്തെ ഹൈക്കോടതി സുരേന്ദ്രന് ജാമ്യം അനുവദിച്ചത്

Read More »

ശബരിമലയില്‍ പോയ ശേഷം തിരിച്ചെത്തിയ കനകദുര്‍ഗ്ഗയെ വീട്ടുകാര്‍ മര്‍ദ്ദിച്ചു; ആശുപത്രില്‍ ചികിത്സ തേടി വീണ്ടും പൊലീസ് സുരക്ഷ ആവശ്യപ്പെട്ടു

സുപ്രീകോടതിയുടെ യുവതി പ്രവേശന വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗയെ പെരിന്തല്‍മണ്ണയിലെ വീട്ടിലെത്തിയപ്പോള്‍ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ മര്‍ദ്ദിച്ചതായി പരാതി. ഭര്‍ത്താവിന്റെ അമ്മയാണ് മര്‍ദ്ദിച്ചത്. തിരിച്ച് വീട്ടിലെത്തിയപ്പോഴായിരുന്നു ആക്രമണം. പട്ടിക കൊണ്ട് തലക്കടിയ്ക്കുകയായിരുന്നു. കനകദുര്‍ഗയെ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ല. പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ഇപ്പോള്‍ കനക ദുര്‍ഗ്ഗ. ആക്രമണം ഉണ്ടായതിനെ തുടര്‍ന്ന് ഇവര്‍ വീണ്ടും പൊലീസിന്റെ സുരക്ഷ ആവശ...

Read More »

ബൈക്ക് യാത്രികനെ പടക്കം എറിഞ്ഞു വീഴ്ത്തിയ ശേഷം വെട്ടി പരിക്കേല്‍പ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബൈക്കിൽ സഞ്ചരിച്ച യുവാവിന് നേരെ വധശ്രമം. മലയടി തച്ചൻകോട് വെച്ചാണ് സംഭവം. ബൈക്കിൽ യാത്ര ചെയ്ത പുളിമൂട് സ്വദേശിയായ അനസിനാണ് വെട്ടേറ്റത്. കാറിലെത്തിയ അക്രമിസംഘം പടക്കം എറിഞ്ഞ് വീഴ്ത്തിയ ശേഷം അനസിനെ വെട്ടി പരുക്കേൽപ്പിക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറയുന്നു. വ്യക്തി വൈരാഗ്യമാണ് വധശ്രമത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ശരീരമാസകലം വെട്ടേറ്റ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു. ആര്യനാട് പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്.

Read More »

റിസോര്‍ട്ട് ഇരട്ടകൊലപാതകം: പ്രതിയെ സഹായിച്ച ദമ്പതികള്‍ പിടിയില്‍

ഇടുക്കി: പൂപ്പാറ നടുപ്പാറ റിസോര്‍ട്ടിലെ ഇരട്ടകൊലപാതകത്തില്‍ രണ്ട് പേര്‍ പിടിയില്‍. പ്രതിയെന്ന് സംശയിക്കുന്ന റിസോര്‍ട്ട് ജീവനക്കാരന്‍ ബോബിനെ സഹായിച്ച ദമ്പതികളാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട റിസോര്‍ട്ട് ഉടമ ജേക്കബ് വര്‍ഗ്ഗീസിന്‍റെ മോഷണം പോയ കാര്‍ മുരുക്കുംപടിയിലെ ഒരു പള്ളിയ്ക്ക് സമീപത്തുനിന്ന് കണ്ടെത്തി. കസ്റ്റഡിയിലെടുത്ത പ്രതികളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇവരുടെ അറസ്റ്റ് ഉച്ചയ്ക്ക് രേഖപ്പെടുത്തും എന്ന് പൊലീസ് അറിയിച്ചു. എസ്റ്റേറ്റില്‍നിന്ന് 200 കിലോ ഏലം മോഷണം പോയിരുന്നു. ഇത് സമീപത...

Read More »

More News in keralam