national

ഡല്‍ഹി ഇന്ദിരാഗാന്ധി അന്തരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനത്തിന് ബോംബ്‌ ഭീഷണി

October 19th, 2017

ന്യൂഡല്‍ഹി:  ഡല്‍ഹി ഇന്ദിരാഗാന്ധി അന്തരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനത്തിന് ബോംബ്‌ ഭീഷണി. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് വിമാനത്താവളത്തിലെ കാള്‍ സെന്ററില്‍ ഭീഷണി ഫോണ്‍ കാള്‍ ലഭിച്ചത്. ഡല്‍ഹി-മുംബൈ വിമാനത്തില്‍ ബോംബ്‌ വച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. ഉടന്‍ സുരക്ഷ വിഭാഗം പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് 3.15 ഓടെ സന്ദേശം വ്യാജമാണെന്ന് സ്ഥിരീകരിച്ചു.

Read More »

വിവാഹം കഴിക്കണമെങ്കില്‍ പണം വേണമെന്ന് കാമുകന്‍; കിഡ്നി വില്‍ക്കാന്‍ ഡല്‍ഹിക്ക് പോയ 21 കാരിക്ക് സംഭവിച്ചത്

October 18th, 2017

പ്രണയത്തിന് കണ്ണില്ല എന്നാണ് പൊതുവെ പറയാറുള്ളത്. പ്രണയസാക്ഷാത്കാരത്തിന് വേണ്ടി ഏതറ്റം വരെയും പോകുന്ന പ്രണയിതാക്കളുമുണ്ട്. എന്നാല്‍ ചിലരുടെ പ്രണയത്തിന് വകതിരിവുമില്ലെന്ന് തെളിയിക്കുകയാണ് പുഷ്പ എന്ന 21 കാരിയുടെ അനുഭവം. കാമുകനെ വിവാഹം കഴിക്കാനുള്ള പണം കണ്ടെത്തുന്നതിന് സ്വന്തം കിഡ്നി വില്‍ക്കാന്‍ പോലും തയാറായവളാണ് പുഷ്പ. ഇതിനായി പുഷ്പ ഡല്‍ഹിക്ക് വണ്ടി കയറുകയും ചെയ്തു. പുഷ്പയെ വിവാഹം കഴിക്കണമെങ്കില്‍ 1.80 ലക്ഷം രൂപ നല്‍കണമെന്നായിരുന്നു കാമുകന്‍റെ ആവശ്യം. എന്നാല്‍ ഡല്‍ഹിയിലെത്തിയ പുഷ്പക്ക് നേരിടേണ്...

Read More »

കേന്ദ്ര കമ്മിറ്റി യോഗം നടക്കുന്നതിനിടെ എ കെ ജി ഭവൻ ആക്രമിക്കാന്‍ ബി ജെ പി ശ്രമം; ന്യൂഡ‍ല്‍ഹിയില്‍ സംഘർഷം

October 14th, 2017

ന്യൂഡ‍ല്‍ഹി: ബി ജെ പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ ജനരക്ഷാ യാത്രയ്ക്ക് ഐകദാർഡ്യം പ്രഖ്യാപിച്ച് ബി ജെ പി ദില്ലി ഘടകം നടത്തിയ എ കെ ജി ഭവൻ മാർച്ചിൽ സംഘർഷം. സി പി എം കേന്ദ്ര കമ്മിറ്റി യോഗം നടക്കുന്നതിനിടെയായിരുന്നു ബിജെപി പ്രതിഷേധം. ബാരിക്കേഡുകൾ തള്ളി മാറ്റിയ ബി ജെ പി പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. ബാരിക്കേഡിന് മുകളിൽ കയറി ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു. എ കെ ജി ഭവന് 300 മീറ്റർ അകലെ പൊലീസും സി ആർ പി എഫും മാർച്ച് തടഞ്ഞു. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നിൽ കേന്ദ്ര ...

Read More »

ഗൗരി ലങ്കേഷിന്റെ കൊലപാതകം: പ്രതികളുടെ രേഖാചിത്രം പുറത്ത് വിട്ടു

October 14th, 2017

ഗൗരി ലങ്കേഷിന്റെ കൊലപാതത്തില്‍ പ്രതികളുടെ രേഖാചിത്രം പുറത്ത് വിട്ടു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞെന്ന് അന്വേഷണ സംഘം. മൂന്ന് പ്രതികളെയാണ് തിരിച്ചറിഞ്ഞത്. മൂന്ന് പ്രതികളുടെ രേഖാചിത്രം അന്വേഷണ സംഘം പുറത്ത് വിട്ടു. ഇതില്‍ രണ്ടു പേര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കുളളവരാണ്. പ്രതികളെ പിടികൂടാന്‍ പൊലീസ് പൊതുജനങ്ങളുടെ സഹായം തേടി. സെപ്തംബര്‍ അഞ്ചിനാണ് ബംഗളുരുവില്‍ ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ സംഘം വീടിനുമുന്നില്‍ വെച്ച് വെടിയുതിര്‍...

Read More »

മദ്രസകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കണമെന്ന് ഹൈക്കോടതി

October 5th, 2017

ന്യൂഡല്‍ഹി: മദ്രസകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കണമെന്ന് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടു . മദ്രസകളില്‍ ദേശീയ ഗാനം ആലപിക്കുന്നത് നിര്‍ബന്ധമാക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട്  കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ്  വിധി .   എല്ലാവരും ദേശീയ ഗാനത്തെയും പതാകയെയും ബഹുമാനിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. അതിനാല്‍ ഒരു കാരണ വശാലും ദേശീയ ഗാനം ഒഴിവാക്കാനാവില്ലെന്നും കോടതി പറഞ്ഞു.

Read More »

ജാതിയുടെ പേരിലുള്ള അക്രമം എത്രനാള്‍ തുടരും ; ഗു​ജ​റാ​ത്തി​ൽ വീ​ണ്ടും ദ​ളി​ത​നു കു​ത്തേ​റ്റു

October 4th, 2017

അ​ഹ​മ്മ​ദാ​ബാ​ദ്:  മീ​ശ വ​ച്ചെന്നരോപിച്ച്  ഗു​ജ​റാ​ത്തി​ൽ  ദ​ളി​ത് കൗ​മാ​ര​ക്കാ​ര​നു കു​ത്തേ​റ്റു.   ഗു​ജ​റാ​ത്തി​ൽ  ഇതാദ്യമല്ല ഇതിനുമുന്‍പും മീശവച്ചെന്ന്  പറഞ്ഞു യുവാക്കള്‍ക്ക് നേരെ അക്രമം ഉണ്ടായിരുന്നു.    ഗാ​ന്ധി​ന​ഗ​റി​ല്‍  ചൊ​വ്വാ​ഴ്ച വൈ​കി​ടട്ടോടെയാണ് കൗ​മാരക്കാരനെ  അക്രമികള്‍ കുത്തി പരിക്കേല്‍പ്പിച്ചത്. ഉ​യ​ർ​ന്ന ജാ​തി​ക്കാ​രാ​യി ക​രു​തു​ന്ന ദ​ർ​ബാ​റു​ക​ളാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്നു ക​രു​തു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം ബോ​ർ​സാ​ദി​ൽ ക്ഷേ​ത്ര​ത്തി​ൽ നൃ​ത്തം ക​ണ്ടെ​ന്...

Read More »

ഹാദിയയ്ക്ക് ജീവിതം സ്വയം തിരഞ്ഞെടുക്കാം: സുപ്രീംകോടതി നിരീക്ഷണം

October 3rd, 2017

ന്യൂഡൽഹി∙:  മതം മാറിയ വൈക്കം സ്വദേശിനി ഹാദിയയെ സംരക്ഷിക്കാനുള്ള അവകാശം പിതാവിനു മാത്രമല്ലെന്നു സുപ്രീംകോടതി. 24 വയസ്സുള്ള പെണ്‍കുട്ടിക്ക് സ്വയം ജീവിതം തിരഞ്ഞെടുക്കാം. പ്രായപൂർത്തിയായ യുവതിയെ തടഞ്ഞു വയ്ക്കാൻ പിതാവിന് അവകാശമില്ല. സംരക്ഷണച്ചുമതല ആർക്കു നൽകണമെന്ന് കോടതി നിശ്ചയിക്കും. ആവശ്യമെങ്കില്‍ വീട്ടിൽനിന്നു മറ്റൊരു കേന്ദ്രത്തിലേക്കു മാറ്റും. വിവാഹം റദ്ദാക്കാൻ ഹൈക്കോടതിക്ക് അധികാരമുണ്ടോയെന്നു പരിശോധിക്കും. കേസ് എൻഐഎ അന്വേഷിക്കണമോയെന്നു പരിശോധിക്കുമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ...

Read More »

പിണറായി വിജയൻ തീ കൊണ്ട് കളിക്കുന്നു ; ആര്‍എസ്എസ് നേതാവ് രാകേഷ് സിന്‍ഹ

October 3rd, 2017

പട്ന: മോഹൻ ഭാഗവതിന്‍റെ കേരള പരാമർശത്തെ രൂക്ഷ ഭാഷയിൽ വിമർശിച്ചതിനു  മുഖ്യമന്ത്രി പിണറായി വിജയനെതിരെ  വീണ്ടും ആക്ഷേപം. പിണറായി വിജയന്‍ തീകൊണ്ടാണ് കളിക്കുന്നതെന്ന് ആര്‍എസ്എസ് നേതാവ് രാകേഷ് സിന്‍ഹ പറഞ്ഞു.ആരോപണങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനാണ്  പിണറായി ശ്രമിക്കുന്നതെന്നുംകുറ്റപെടുത്തി. ദേശീയ പ്രശ്നങളോട്  എതിര്‍ക്കാതെ അതിനെ അനുകൂലിക്കുന്ന മനോഭാവമാനുള്ളതെന്നും സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കുവേണ്ടി ദേശവിരുദ്ധരെ സഹായിക്കുകയാണ് സര്‍ക്കാര്‍ ചെയ്യു...

Read More »

ആത്മഹത്യാശ്രമം നടത്തിയ നഴ്സിന് കെജ്‌രിവാള്‍ മാനസികമായ പിന്തുണ നൽകണം-മുഖ്യമന്ത്രി പിണറായി

September 30th, 2017

ഡൽഹിയിൽ നടക്കുന്ന നേഴ്സുമാരുടെ സമരം ഒത്തുതീർപ്പാക്കാൻ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കത്തയച്ചു. നഴ്സുമാരുടെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കണം. ആത്മഹത്യാശ്രമം നടത്തിയ നഴ്സിന് മാനസികമായ പിന്തുണ നൽകണം. അതിന് അവരെ നിർബന്ധിതയാക്കിയ സാഹചര്യം പശോധിക്കണമെന്നും ആവശ്യപ്പെട്ടു.

Read More »

നടിമാരുടെ ഇത്തരം അവസ്ഥയ്ക്ക് കാരണം ഇതുപോലുള്ളവരാണ് ; രാജേന്ദ്രനെതിരെ വിശാല്‍ രംഗത്തെ

September 30th, 2017

'വിഴിത്തിരു' എന്ന സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിനിയില്‍ ടി രാജേന്ദര്‍ ധന്‍സികയെ പരസ്യമായി ചീത്ത വിളിച്ചതില്‍ നടനും സംവിധായകനുമായ ടി ആര്‍ രാജേന്ദ്രനെതിരെ നടനും നടികര്‍ സംഘം ജനറല്‍ സെക്രട്ടറിയുമായ വിശാല്‍ രംഗത്തെത്തി. "രാജേന്ദ്രനെപ്പോലുള്ള ഒരു മുതിര്‍ന്ന വ്യക്തി ഇത്തരത്തില്‍ ചെയ്തത് മോശമായെന്നും അദ്ദേഹത്തിന്‍റെ  പ്രവൃത്തിയെ താന്‍ ശക്തമായി അപലപിക്കുന്നുവെന്നും വിശാല്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു." വാര്‍ത്താസമ്മേളനത്തില്‍      ധന്‍സിക ഒരിക്കല്‍ പോലും തന്‍റ...

Read More »

More News in national