ചെറുവണ്ണൂരില്‍ സിപിഎം ആര്‍എസ്എസ് സംഘര്‍ഷം; മൂന്ന്‍ പേര്‍ക്ക് വെട്ടേറ്റു

By | Saturday September 12th, 2015

SHARE NEWS

imagesചെറുവണ്ണൂര്‍: സിപിഎം  ആര്‍എസ്എസ് സംഘര്‍ഷത്തില്‍ മൂന്ന്‍ പേര്‍ക്ക് വെട്ടേറ്റു. സിപിഎം പ്രവര്‍ത്തകനായ മേപ്പയൂര്‍ പന്നിമുക്ക് മാണിക്കോത്ത് അമ്പലത്തിന് സമീപം താമസിക്കുന്ന കാരപ്പൊയിലിന്റെ വിട മോഹനന്‍, മകന്‍ ഉണ്ണി എന്ന ഷിബിന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്.  കത്തി കൊണ്ട് വാരിയെല്ലിന് കുത്തേറ്റ മോഹനനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിക്കട്ട കൊണ്ട് കുത്തേറ്റ മകന്‍ ഷിബിനിനെ പേരാമ്പ്ര ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെ ഇവരുടെ വീടിന് സമീപത്ത് വെച്ചായിരുന്നു സംഭവം.

സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു. നേരത്തെ ശോഭായാത്രയുമായി തുടങ്ങുന്നതുമായി ബന്ധപെട്ട് സിപിഎം ബിജെപി സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണിത്. ഫോണ്‍ വിളിക്കുന്നതിനിടെ നമ്പര്‍ മാറിപോയതിനെ ചൊല്ലിയുള്ള വാക്ക് തര്‍ക്കമാണ് പെട്ടെന്നുള്ള ആക്രമണത്തില്‍ കലാശിച്ചതെന്നാണ് വിവരം.

ഓട്ടോയിലെത്തിയ അഞ്ചംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. ഇവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. സ്ഥലത്ത് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ശക്തമായ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read