വടകര ന്യൂസ്‌

By | Sunday January 12th, 2014

SHARE NEWS

ഞങ്ങള്‍
truevision-news.com_-192x300

വടകര ന്യൂസ്‌
നേരെ വളരുന്ന നേരിന്റെ നേര്‍ക്കാഴ്ച്ചയാണ്
ട്രൂവിഷന്‍.
അറിയാനുള്ളത് നമ്മുടെ അവകാശമാണ്
അറിയിക്കുക എന്നത് ഞങ്ങളുടെ കര്‍ത്തവ്യവും.
സത്യത്തിന്റെ നേര്‍ക്കാഴ്ച്ചയാണ് ഞങ്ങള്‍ ഉറപ്പുനല്‍കുന്നത്.
മാധ്യമ ഉടമകളുടെ താല്‍പര്യത്താല്‍ നമുക്ക് ലഭിക്കുന്നത്
മേല്‍കുപ്പായം അണിയിച്ച വാര്‍ത്തകളും ചിത്രങ്ങളുമാണ്
എന്നാല്‍ മൂടുപടങ്ങളില്ലാതെ, നേരിന്റെ ഉള്‍ക്കാമ്പുമായി
ട്രൂവിഷന്‍ന്യുസ്‌  നിങ്ങളുടെ താല്‍പര്യമാകുമെന്ന്
ഞങ്ങള്‍ ഉറപ്പുല്‍കുന്നു.
വാര്‍ത്തകളും കാഴ്ച്ചപ്പാടുകളും രണ്ടായി തന്നെ നിര്‍ത്തും.
യോജിക്കാനും  വിയോജിക്കാനുമുള്ള ഇടം ഞങ്ങള്‍ ഉറപ്പുവരുത്തും.
ഒരായിരം ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ഒന്നാകില്ല ട്രൂവിഷന്‍,
നേരിന്റെ കരുത്തുള്ള ഒന്നാമനാകും ട്രൂവിഷന്‍ന്യുസ്
വാര്‍ത്തകള്‍ക്ക് പൂമുഖവും പിന്നാപുറവുംമുണ്ട്.
ഇരകളെ വേട്ടയാടി ആഘോഷിക്കുന്നതാണ്
വര്‍ത്തമാത്തിന്റെ  വാര്‍ത്താസംസ്ക്കാരം
എന്നാല്‍ ഇരകള്‍ക്ക് പറയാനുള്ളത് കേള്‍ക്കാനും
ഞങ്ങള്‍ ഇടം നല്‍കും.
അവയ്ക്ക് അരോചകത്വം ഉണ്ടാകാം,
എന്നാല്‍ കാലം അവരെ കുറ്റവിമുക്തമാക്കിയെങ്കില്‍
ഇന്ന് ഞങ്ങള്‍ ചെയ്തത് അന്ന് നീതിയായി തീരും.
വാര്‍ത്തകളില്‍ ഇടം ലഭിക്കാത്തവര്‍,
മാധ്യമ ലോകം കാണാതെ പോകുന്ന ദ്യശ്യങ്ങള്‍,
പറയാന്‍ മടിക്കുന്ന വസ്തുതകള്‍
എല്ലാം ട്രൂവിഷന്‍ നിങ്ങളില്‍ എത്തിക്കും.
ഒരു സംഘം മാധ്യമ പ്രവര്‍ത്തകരുടെ
കൂട്ടായ്മയാണ് ട്രൂവിഷന്‍.
അതിനൂതന സാങ്കേതികതയുടെ സാധ്യതയും
മാധ്യമ  സമൂഹത്തിന്റെ പിന്തുണയും നാടെങ്ങുമുള്ള
വാര്‍ത്തകളും ദ്യശ്യങ്ങളും നിങ്ങള്‍ക്ക് അതിവേഗം ലഭ്യമാക്കും.
നീതിയും അവകാശവും നിഷേധിക്കുന്നിടത്ത്
നിങ്ങളുടെ ശബ്ദമായി ഞങ്ങളുണ്ടാകും.
മാനവികതയും പുരോഗമന  ചിന്തയുമാണ്
ട്രൂവിഷന്റെ മുഖമുദ്ര.
അറിയുന്നത് പങ്കുവെക്കാന്‍ മറക്കരുത് കണ്ടത് വിളിച്ചുപറയാനും
വാര്‍ത്തകള്‍ക്ക് ഉടമസ്ഥരും ഉപഭോക്താക്കളും ഉണ്ടാകുമ്പോഴാണ്
അവ വില്‍പന  വസ്തുവാകുന്നത്.
ഈ അവസ്ഥയ്ക്കും ഞങ്ങള്‍ ബദല്‍ ഒരുക്കും.
സത്യത്തിന്റെ  നേര്‍ക്കാഴ്ച്ചക്ക് വജ്രപ്രഭ ചൊരിയാന്‍ നിങ്ങളുമുണ്ടാകണം

ഹൃദ്യാഭിവാദങ്ങളോടെ…….
ടീം ട്രൂവിഷന്‍

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read