അമൃതയുടെ മരണം ഇര്‍ഷാദും ഫൈറൂസും പ്രതികളാവും;രണ്ട് സുഹൃത്തുക്കളെ വിട്ടയച്ചു

By | Tuesday January 3rd, 2017

SHARE NEWS

അഴിയൂര്‍:പ്ലസ്‌ വണ്‍ വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ അഴിയൂര്‍ സ്വദേശികളായ രണ്ട് പേര്‍ക്കെതിരെ ചോമ്പാല്‍ പോലീസ് കേസെടുത്തു.കഴിഞ്ഞ മൂന്ന്‍ ദിവസമായി പോലീസ് കസ്റ്റഡിയിലുള്ള മൂന്ന് പേരില്‍ രണ്ട് പേരെ വിട്ടയച്ചു.കേസിലെ മുഖ്യപ്രതി ഒളിവിലാണെന്ന് പോലീസ് .

വള്ളിക്കാട് സ്വദേശിനിയും അഴിയൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്ലസ്‌ വണ്‍ വിദ്യാര്‍ത്ഥിനിയുമായ അമൃത ആത്മഹത്യ ചെയ്ത സംഭവത്തിലാണ്  അഴിയൂര്‍ എരിക്കിന്‍ചാല്‍ സ്വദേശി ഇര്‍ഷാദിനെതിരെ(18 )നെയും ഫൈറൂസിനെയും പ്രതി ചേര്‍ക്കാന്‍ പോലീസ് തീരുമാനിച്ചത്.നേരത്തെ പോലീസ് കസ്റ്റഡിയില്‍ ഉണ്ടായിരുന്ന ഇര്‍ഷാദിന്റെ സുഹൃത്തുക്കളായ ഷിജാസ്‌,ഷര്‍ജാദ്,  എന്നിവരെ കുറ്റക്കാരല്ലെന്ന്‍ കണ്ട് പോലീസ് വിട്ടയച്ചു.

അമൃതയെ കഴിഞ്ഞ ഡിസംബര്‍ 24ന് രാത്രിയാണ്  മുക്കാളി റെയില്‍വേ സ്റ്റേഷനടുത്ത് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍  കണ്ടെത്തിയത്.മരണത്തിനു  കുറച്ച് മുന്പ് അമൃതയും ഇര്‍ഷാദ് എന്ന യുവാവും ഒഞ്ചിയം മുതല്‍ മുക്കാളി വരെ റെയില്‍വേ പാളത്തിലൂടെ ഒരുമിച്ച്  നടന്നു പോകുന്നത് പരിസരവാസികളില്‍ ചിലര്‍ കണ്ടിരുന്നതായി പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായതിനെ തുടര്‍ന്നാണ് യുവാവിനെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്.എന്നാല്‍ ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്.യുവാവിനെ വാഹനത്തില്‍  ഒഞ്ചിയത്ത് ഇറക്കി കൊടുത്ത  സുഹൃത്താണ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുള്ളത്.

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read