പണത്തിന്റെ പേരില്‍ത​ർക്കം; ഒ​മ്പ​താം ക്ലാ​സു​കാ​ര​നെ സ​ഹ​പാ​ഠി​ക​ൾ മ​ദ്യ​ക്കു​പ്പി​ക്ക് അ​ടി​ച്ചു​കൊ​ന്നു

By | Monday February 13th, 2017

SHARE NEWS

പണത്തിന്റെ പേരിലെ  ത​ർ​ക്കത്തിനൊടുവില്‍   ഒ​ന്പ​താം ക്ലാ​സു​കാ​ര​നെ സ​ഹ​പാ​ഠി​ക​ൾ മദ്യകുപ്പിക്ക് അടിച്ചു കൊ​ല​പ്പെ​ടു​ത്തി. കൃ​ഷ്ണാ​ന​ഗ​ർ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി ദേ​ബാ​ശി​ഷ് ഭൗ​മി​ക് (14) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​തേ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ ര​ണ്ടു​പേ​രെ സം​ഭ​വു​മാ​യി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ക​ഴി​ഞ്ഞ എ​ട്ടാം തീ​യ​തി​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ദേ​ബാ​ശി​ഷ് പ്ര​തി​ക​ൾ​ക്ക് 150 രൂ​പ ക​ട​മാ​യി ന​ൽ​കി​യി​രു​ന്നു. ഇ​ത് തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ട​താ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ദേ​ബാ​ശി​ഷി​നെ ത​ല​യി​ൽ മ​ദ്യ​ക്കു​പ്പി​ക്ക് അ​ടി​ച്ചു​വീ​ഴ്ത്തി​യ ശേ​ഷം ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല്ലു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തെ ഒ​രു​കു​ഴി​യി​ൽ മൃ​ത​ദേ​ഹം മ​റ​വു​ചെ​യ്ത ശേ​ഷം പ്ര​തി​ക​ൾ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. എ​ട്ടാം തീ​യ​തി വൈ​കു​ന്നേ​രം സൈ​ക്കി​ളി​ൽ‌ വീ​ട്ടി​ൽ‌​നി​ന്നും ക​ളി​ക്കാ​നാ​യി​പോ​യ ശേ​ഷം ദേ​ബാ​ശി​ഷി​നെ കാ​ണാ​നി​ല്ലാ​യി​രു​ന്നു. ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി​ന​ൽ​കു​ക​യും അ​ന്വേ​ഷി​ച്ചു​വ​രി​ക​യു​മാ​യി​രു​ന്നു. വീ​ടി​നു ര​ണ്ടു കി​ലോ​മീ​റ്റ​ർ മാ​റി ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ഹെ​ലി​പാ​ഡി​നു സ​മീ​പം കു​റ്റി​ക്കാ​ട്ടി​ൽ ശ​നി​യാ​ഴ്ച പോ​ലീ​സ് ദേ​ബാ​ശി​ഷി​ന്‍റെ സൈ​ക്കി​ൾ ക​ണ്ടെ​ത്തി. അ​ന്വേ​ഷ​ണ​ത്തി​ൽ ദേ​ബാ​ശി​ഷും കൂ​ട്ടു​കാ​രും എ​ട്ടാം തീ​യ​തി വൈ​കു​ന്നേ​രം ഇ​വി​ടെ എ​ത്തി​യി​രു​ന്ന​താ​യി മ​ന​സി​ലാ​യി. ഇ​തേ തു​ട​ർ​ന്ന് സു​ഹൃ​ത്തു​ക്ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തു. ഇ​തോ​ടെ കൊ​ല​പാ​ത​ക​ത്തി​ന്‍റെ ചു​രു​ൾ​നി​വ​ർ​ന്നു.

May also Like

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read