വനിതാ ജീവനക്കാരിയോട് നഗരസഭാ കൗണ്‍സിലര്‍ അപമര്യാദയായി പെരുമാറിയതായി പരാതി

By | Wednesday March 7th, 2018

SHARE NEWS

വടകര: പ്ലാസ്റ്റിക് മാലിന്യം കത്തിച്ചതുമായി ബന്ധപ്പെട്ട് നടപടി സ്വീകരിച്ച ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്റ്ററോട് നഗരസഭാ കൗണ്‍സിലര്‍ അപമര്യാദയായി പെരുമാറിയതായി പരാതി.

വനിതാ ജീവക്കാരിയായ  ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ നഗരസഭാ ഓഫീസില്‍ വെച്ച് മറ്റു ജീവനക്കാരുടെ മുന്നില്‍ വെച്ച് നഗരസഭാ കൗണ്‍സിലറും മുസ്ലിം ലീഗ് അംഗവുമായ പി.കെ.ജലാല്‍ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.

ഇത് സംബന്ധിച്ച് ജെ.എച്ച്.ഐ.നഗരസഭാ സെക്രട്ടറിയ്ക്കും.ചെയര്‍മാനും പരാതി നല്‍കി.
ജീവനക്കാരിയോട് കൗണ്‍സിലര്‍ അപമര്യാദയായി പെരുമാറിയത്തില്‍ ജീവനക്കാര്‍ പ്രതിഷേധിച്ചു.

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഒന്തം റോഡ് ഓവര്‍ ബ്രിഡ്ജിനു സമീപം അഷ്‌കര്‍ എന്നയാള്‍ പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നുണ്ടെന്നറിഞ്ഞു ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയത്.

ഇതിനിടയില്‍ അഷ്‌കര്‍ കൗണ്‍സിലറായ ജലാലിനെ ഫോണില്‍ വിളിക്കുകയും ജലാല്‍ പറഞ്ഞതനുസരിച്ച് ഷൈനിക്ക് ഫോണ്‍ നല്‍കാന്‍ പറഞ്ഞപ്പോള്‍ ഫോണ്‍ സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ല.

ഇതേ തുടര്‍ന്ന് തിങ്കളാഴ്ച നഗരസഭാ ഓഫീസിലെത്തിയാണ് ജലാല്‍ അപമര്യാദയായി പെരുമാറിയതെന്ന് ഷൈനി നല്‍കിയ പരാതിയില്‍ പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read