വടകരയുടെ സായാഹ്നങ്ങള്‍ക്ക് ഇനി നാടകങ്ങളുടെ പൂക്കാലം

By | Friday May 18th, 2018

SHARE NEWS

വടകര: വടകരയുടെ സായാഹ്നങ്ങള്‍ക്ക് ഇനി നാടകങ്ങളുടെ പൂക്കാലം. കേരള സംഗീത നാടക അക്കാദമിയുടെ സംസ്ഥാന പ്രൊഫഷണല്‍ നാടകം മത്സരത്തിന് മെയ് 20 മുതല്‍ 30വരെ ടൗണ്‍ഹാള്‍ ആതിഥ്യമരുളും.

20ന് വൈകീട്ട് അഞ്ചരയ്ക്ക് മന്ത്രി എ കെ ബാലന്‍ ഉദ്ഘാടനം ചെയ്യും. സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ കെ പി എ സി ലളിത മുഖ്യാതിഥിയാവും. തുടര്‍ന്ന് കുട്ടികളുടെ നാടകങ്ങള്‍ അരങ്ങേറും.

തിരുവങ്ങാട് എച്ച്എസ്എസ് എലിപ്പെട്ടിയും മേമുണ്ട എച്ച്എസ്എസ് അന്നപെരുമയും അവതരിപ്പിക്കും. പത്തുനാള്‍ നീളുന്ന നാടക മത്സരത്തില്‍ പ്രശസ്ത ട്രൂപ്പുകളുടെ ശ്രദ്ധേമായ നാടകങ്ങള്‍ മാറ്റുരയ്ക്കും.
21ന് കെ ടി മുഹമ്മദ് അനുസ്മരണം കരിവെള്ളൂര്‍ മുരളി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് അങ്കമാലി അക്ഷയയുടെ ആഴം അരങ്ങേറും.

22ന് കെപിഎസിയുടെ ഈഡിപ്പസ് 23ന് തിരുവനന്തപുരം സംഘകേളിയുടെ ഒരുനാഴിമണ്ണ്, 24ന് കൊല്ലം കാളിദാസകലാകേന്ദ്രത്തിന്റെ കരുണ, 25ന് കണ്ണൂര്‍ സംഘചേതനയുടെ കോലം, 26ന് തിരുവനന്തപുരം സൗപര്‍ണികയുടെ നിര്‍ഭയ, 27ന് തിരുവനന്തപുരം അക്ഷരകലയുടെ രമാനുജന്‍ തുഞ്ചത്ത് എഴുത്തച്ഛന്‍, 25ന് ഓച്ചിറ സരിഗയുടെ രാമേട്ടന്‍, 29ന് കോഴിക്കോട് സങ്കീര്‍ത്തനയുടെ ലക്ഷ്മി അഥവാ അരങ്ങിലെ അനാര്‍ക്കലി, 30ന് കൊച്ചിന്‍ സംഘവേദിയുടെ വാക്ക്പൂക്കും കാലം അരങ്ങേറും.

ദിവസവും വൈകീട്ട് 5.30ന് പ്രശസ്ത നാടകപ്രവര്‍ത്തകരെ അനുസ്മരിക്കും.

ഇടശ്ശേരി, വിദ്വാന്‍ പി കേളു നായര്‍, തിക്കോടിയന്‍, വാസുപ്രദീപ്, പി എം താജ്, കെ ദാമോദരന്‍, വി ടി ഭട്ടതിരിപ്പാട്, ചെറുകാട്, ഡോ. ടി പി സുകുമാരന്‍ എന്നിവരെ സനുസ്മരിക്കും.
കെ വി സജയ്, പി ഹരീന്ദ്രനാഥ്, എം എം സോമശേഖരന്‍, ജയപ്രകാശ് കുളൂര്‍, പ്രേംപ്രസാദ് വി ഡി, ടി രാജന്‍, എന്‍ രാധാകൃഷ്ണന്‍ നായര്‍, കെ എം ഭരതന്‍, ഡോ. ബിനീഷ് പുതുപ്പണം എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തും.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read