ആംബുലൻസ് തട്ടി ചികിത്സയിലായിരുന്ന വടകര സ്വദേശി മരിച്ചു.

By | Friday January 5th, 2018

SHARE NEWS


വടകര: ദേശീയപാതയിലെ കേളുബസാറിൽ ആംബുലൻസ് തട്ടി ചികിത്സയിലായിരുന്ന മധ്യ വയസ്കൻ മരിച്ചു. കണ്ണൂക്കരയിലെ മാടത്തും താഴ കുനി പവിത്രനാണ്( 62 ) മരിച്ചത്. ഇക്കഴിഞ്ഞ 3ന് കാലത്ത് 6 മണിക്ക് തലശ്ശേരി ഇന്ദിരാഗാന്ധി കോ ഓപ്പറേറ്റീവ് ആശുപത്രിയുടെ ആംബുലൻസാണ് തട്ടിയത്. അപകടത്തിൽ പരുക്കേറ്റ പവിത്രൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരിക്കെ വെള്ളിയാഴ്ച പുലർച്ചെയാണ് മരണം. ചോമ്പാൽ പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം വീട്ട് വളപ്പിൽ സംസ്കരിച്ചു.ഭാര്യ:റഷീല, മക്കൾ: വിനിഷ , ചിഞ്ചു ( പാക്കയിൽ )
മരുമക്കൾ: വികേഷ്, വിജീഷ് ( പാക്കയിൽ ).സഹോദരങ്ങൾ:- തങ്ക, രവി

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read