മാഹിപാലത്തിന് സമീപം കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് ചരക്ക് ലോറിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

By news desk | Thursday May 3rd, 2018

SHARE NEWS

തലശ്ശേരി: ദേശീയ പാതയില്‍ മാഹിപ്പാലത്തിന് സമീപം എക്‌സൈസ് ചെക്ക് പോസ്റ്റിന് സമീപം കെഎസ് ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് ബസില്‍ ചരക്ക് ലോറിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്.

ഇന്ന് പുലര്‍ച്ചെ മൂന്നരയ്ക്കാണ് അപകടം. പലരുടെയും പരിക്ക് സാരമുള്ളതാണ്. അപകടത്തെ തുടര്‍ന്ന് ഏറെ നേരം ഗതാഗതം നിലച്ചു. പരിക്കേറ്റവരെ ന്യൂമാഹി എസ് ഐ അന്‍ഷാദ് ഷായുടെ നേതൃത്വത്തില്‍
ആശുപത്രികളിലെത്തിച്ചു.

കഴിഞ്ഞ ആഴ്ച ഇതേ സ്ഥലത്തു വച്ച് രക്ഷാപ്രവര്‍ത്തനത്തിന് പോയ ഫയര്‍ഫോഴ്‌സ് വാഹനം ഇടിച്ച് അപകടം ഉണ്ടായിരുന്നു.

ഇവിടെ ഉണ്ടായിരുന്ന സെയില്‍ ടാക്‌സ് ചെക്ക് പോസ്റ്റ് മാറ്റിയതിനെ തുടര്‍ന്ന് റോഡില്‍ വാഹനങ്ങള്‍ അമിത വേഗത്തില്‍ സഞ്ചരിക്കുകയാണ്. വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാന്‍ നടപടി വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

തിരുവനന്തപുരത്തു നിന്ന് കാസര്‍ഗോഡ് വഴി സുള്ള്യ വരെ പോവുകയായിരുന്ന ബസില്‍ സിറ്റിങ് ലോഡായിരുന്നു.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read