താമരശേരിയില്‍ കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചു

By | Thursday February 15th, 2018

SHARE NEWS

വടകര : താമരശേരിയില്‍ ചുരത്തില്‍ കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് അര മണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു. ബ്‌സ് യാത്രികരായ നാലുപേര്‍ക്ക് നിസാര പരിക്കേറ്റു. ഇവെര പുതുപ്പാടി പ്രാഥമിക കേന്ദ്രത്തില്‍ പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയച്ചു. ചുരം ഒമ്പതാം വളവിനു താഴ്ഭാഗത്താണ് അപകടം. വയനാട്ടില്‍ നിന്ന് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസും ചുരം കയറി വരുന്ന ടാങ്കര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്.

ബസ് നിയന്ത്രണം വിട്ട് ലോറിയില്‍ തട്ടിയ ശേഷം മതിലില്‍ ഇടിച്ചാണ് നിന്നത്. ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ട്രാഫിക് പോലീസും ചേര്‍ന്ന് ബസും ലോറിയും നീക്കി ഗതാഗതം പുനസ്ഥാപിച്ചു.

 

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read