മാഹി ബൈപ്പാസില്‍ അന്ധനെ ലോറിയിടിച്ചു ; ഏറാമല സ്വദേശിക്ക് ദാരുണാന്ത്യം

By news desk | Wednesday April 25th, 2018

SHARE NEWS

വടകര: മാഹി ബൈപ്പാസില്‍ ലോറിയിടിച്ച് അന്ധനായ വഴിയാത്രക്കാരന്‍ മരിച്ചു. ഏറമാല ആദിയൂര് പുത്തലത്ത് താഴെക്കുനി പവിത്രന്‍(55) ആണ് മരിച്ചത്.

മാഹി ബൈപ്പാസ് നിര്‍മ്മാണത്തിനായി മണ്ണ് കൊണ്ടു പോയ ലോറിയാണ് കവിയൂരിനടുത്ത് വെച്ച് അപകടത്തില്‍ പെട്ടത്.

ഇന്ന് ഉച്ച 1.30 ഓടെയാണ് അപകടം നടന്നത്. അമ്മ: ജാനു, പിതാവ് : പരേതനായ കുമാരന്‍.

സഹോദരങ്ങള്‍: ശശീന്ദ്രന്‍, വിജിത്ത്, സുജാത, സുധ, ഷൈജ . ഇടിച്ച ലോറി നിര്‍ത്താതെ പോയി.  ന്യൂ മാഹി പൊലീസ് സ്ഥലത്തെത്തി കേസെടുത്തു. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read