വാര്‍ത്താ ശേഖരണത്തിനിടെ അപകടം; മാധ്യമ പ്രവര്‍ത്തകന്റെ ബൈക്ക് തകര്‍ന്നു

By news desk | Saturday May 12th, 2018

SHARE NEWS

നാദാപുരം: നാദാപുരം മേഖലയില്‍ ഇന്ന് അപകട പരമ്പര. അപകടം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകനും അപകടത്തില്‍ പെട്ടു.

നാദാപുരം നാദാപുരം ഗവ. ഹോസ്പിറ്റല്‍ പരിസരത്തെ അപകടം റിപ്പോര്‍ട്ട് ചെയ്യാനാണ് കേരള കൗമുദി റിപ്പോര്‍ട്ടറുമായ പി. സജീവന്‍ ആശുപത്രി പരിസരത്ത് എത്തിയത്.

അപകട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ സജീവന്‍ ബൈക്ക് പാര്‍ക്ക് ചെയ്തിന് ശേഷം പുറത്തേക്ക് ഇറങ്ങിയപ്പോഴേക്കും അത് വഴി കടന്ന് വന്ന ടാറ്റാ സുമേ കാര്‍ ബൈക്കില്‍ ഇടിക്കുകയായിരുന്നു.

നാദാപുരം പോലീസ് സ്ഥലത്തെത്തി കേസെടുത്തു. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഇന്ന് നടന്ന രണ്ടാമത്തെ അപകടമാണിത് .

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read