മഴയെത്തും മുമ്പെ കൊതുകിനെ തുരത്താന്‍ വടകര നഗരസഭ പണി തുടങ്ങി… 20 ന് പൊതുശുചീകരണം

By | Thursday May 10th, 2018

SHARE NEWS

വടകര: നഗരസഭാ പ്രദേശത്ത് കൊതുക് സാന്ദ്രതാ കൂടിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വടകര നഗരസഭാ അധികൃതര്‍ പണി തുടങ്ങി. ആരോഗ്യ ജാഗ്രത പരിപാടിയുടെ ഭാഗമായി വടകര നഗരസഭയില്‍മഴയെത്തും മുമ്പെ എന്ന പേരില്‍ മഴക്കാല രോഗ നിയന്ത്രണ യജ്ഞം ആരംഭിച്ചതായി നഗരസഭ ചെയര്‍മാന്‍ കെ ശ്രീധരന്‍ അറിയിച്ചു.

ഭാഗമായി ഈ മാസം 20ന് വടകര നഗരസഭയുടെ എല്ലാ വാര്‍ഡുകളിലും പൊതു ശുചീകരണം നടത്തും. കഴിഞ്ഞ 5ന് ചേര്‍ന്ന അടിയന്തിര കൗണ്‍സില്‍ യോഗമാണ് ശുചീകരണപ്രവൃത്തി നടത്താന്‍ തീരുമാനിച്ചത്. ശുചിത്വ നിലവാരം ഉയര്‍ത്താന്‍ നഗരസഭ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ഇതിനകം നടത്തിയിട്ടുണ്ട്.

വേനല്‍ മഴയെ തുടര്‍ന്ന് കൊതുകിന്റെ സാന്ദ്രത നഗരസഭപരിധിയില്‍ വര്‍ദ്ധിച്ചുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇങ്ങിനെയൊരു അടിയന്തിര ശുചീകരണ പ്രവൃത്തി നടത്തുന്നതെന്നും ചെയര്‍മാന്‍ കെ ശ്രീധരന്‍ പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി ടൗണ്‍ ശുചീകരിക്കുന്നതിന് വേണ്ടി 9ന് ഉച്ചവരെ കടകളടച്ച് ശുചിത്വ ഹര്‍ത്താല്‍ നടത്തും. ഇതിനായി കച്ചവടക്കാരുടെസംഘടനകളുമായി യോഗം ചേര്‍ന്ന് തീരുമാനിച്ചിട്ടുണ്ട്. കുടുംബശ്രീ, റസിഡന്‍സ് അസോസിയേഷനുകള്‍, ഓഫീസ് മേലധികാരികള്‍ തുടങ്ങിയവരുടെ പ്രത്യേക
യോഗങ്ങള്‍ ചേര്‍ന്ന് എല്ലാവരുടെയും സഹകരണത്തോടെ തങ്ങളുടെ സ്ഥാപനവും, ഓഫീസുകളും പൊതു സ്ഥലങ്ങളും മേല്‍ ദിവസങ്ങളില്‍ ശുചീകരണം നടത്തും.

നഗരസഭതൊഴിലാളികള്‍ ദൈനംദിന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ എല്ലാ വ്യാഴാഴ്ചകളിലും പൊതു ശുചീകരണത്തില്‍ ഏര്‍പ്പെട്ടു വരികയാണ്.
കൊതുക് നിവാരണ പ്രവര്‍ത്തനങ്ങള്‍ ഇക്കാലയളവില്‍ വളരെ ജാഗ്രതയോടെയാണ് നഗരസഭചെയ്ത് വരുന്നത്. വാര്‍ഡ് തല ജാഗ്രച സമിതികള്‍ ഡ്രൈ ഡേ ആചരണം എല്ലാ ഞായറാഴ്ചകളിലും ആചരിക്കുന്നുണ്ട്.

നഗരത്തിലെ ഓടകളിലേക്ക് മലിന ജലം ഒഴുക്കിവിടുന്ന പ്രവണത പല സ്ഥാപനങ്ങളും അനുവര്‍ത്തിക്കുന്നുണ്ട്. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കും.
വീടുകള്‍ക്ക് ജൈവ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനായുള്ള സംവിധാനങ്ങളായ ബയോഗ്യാസ്, ബക്കറ്റ് കമ്പോസ്റ്റ്, റിംഗ് കമ്പോസ്റ്റ് എന്നിവ വിതരണംചെയ്തു വരികയാണ്.

നഗരസഭയിലെ മുഴുവന്‍ ജനങ്ങളും മഴയെത്തും മുമ്പെ തന്നെ മഴക്കാല പൂര്‍വ്വ ശുചീകരണത്തില്‍ സജീവമായി ഇടപെട്ട് മഴക്കാല പകര്‍ച്ചാവ്യാധി നിയന്ത്രണ പരിപാടിയില്‍ പങ്കെടുക്കണമെന്നും ചെയര്‍മാന്‍ പറഞ്ഞു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read