ആദിലെന്ന പത്ത് വയസ്സുകാരനെ ജീവന്‍ കാത്തത് ആശ ഹോസ്പിറ്റല്‍

By news desk | Monday June 11th, 2018

SHARE NEWS

വടകര : പാമ്പ് കടിയേറ്റ് ഗുരുതരാവസ്ത്തയിലായ ആദിലെന്ന പത്ത് വയസ്സുകാരനെ ജീവന്‍ കാത്തത് ആശ ഹോസ്പിറ്റല്‍.

ജില്ലയിൽ ആദ്യമായി വടകരയലെ ആശ ഹോസ്പിറ്റലിൽ ഒരു വർഷം മുൻപ് ആരംഭിച്ച പാമ്പ് കടിച്ചതിനുള്ള പ്രഥമ ശുശ്രൂഷ ക്ലിനിക്കില്‍ നിന്നും വിദഗ്ദ ചികിത്സ ലഭിച്ച കുട്ടിയുടെ ബന്ധുവിന്‍റെ ഫേസ് ബുക്ക്‌ കുറിപ്പ് ഇങ്ങനെ ……

ഈ കഴിഞ്ഞ വെള്ളിയാഴ്ച പള്ളിയിൽ നിന്ന് നോമ്പ് തുറ കഴിഞ്ഞിറങ്ങിയ തലശ്ശേരിയിലെ ആദിലെന്ന പത്ത് വയസ്സുകാരനെ കാത്തിരുന്നത് പ്രാണനെടുക്കാൻ പോന്ന വിഷമുള്ളൊരു പാമ്പായിരുന്നു… ഉഗ്ര വിഷമുള്ള അണലിയുടെ കടിയേറ്റ് പിടയുന്ന അവനെയു൦ കൊണ്ട് കൂടെയുള്ളവർ ആദ്യം പോയത് മാഹിയിലെ ആശുപത്രിയിലേക്കാണ്.

ഗൗരവം തിരിച്ചറിഞ്ഞ അവർ പ്രഥമ ശുശ്രൂഷ ആരംഭിക്കുകയു൦ 10 ampoule ASV നൽകിയ ശേഷം മരണത്തോട് മുഖാമുഖം എത്തി നിൽക്കുന്ന കുട്ടിയെ രക്ഷപ്പടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി കോഴിക്കോട്ടേക്ക് റഫർ ചെയ്യുന്നതിന് പകരം പാമ്പ് കടി പ്രഥമ ശുശ്രൂഷ ക്ളിനിക്ക് സംവിധാനം നിലവിലുള്ള വടകരയിലെ ആശ ഹോസ്പിറ്റലിലേക്ക് പറഞ്ഞയക്കുകയായിരുന്നു.

വേദനയു൦ ഭയാശങ്കയുമായി വടകരയിലേക്ക് തിരിക്കുമ്പോൾ ആദിലിനോ ഒപ്പമുണ്ടായിരുന്നവർക്കോ പ്രതീക്ഷ തീരെയില്ലായിരുന്നു. പ്രാർത്ഥന മാത്രമായിരുന്നു കൂട്ടിനുണ്ടായിരുന്നത്..

അന്ന് രാത്രി 12 മണിക്ക് ആശയിലെത്തിച്ച പത്ത് വയസ്സുകാരന്റെ അവസ്ഥ വളരെ ഗുരുതരമാണെന്ന് ബോധ്യപ്പെട്ട ഡോക്ടർമാരും ക്വാഷ്യാലിറ്റി ജീവനക്കാരും അടിയന്തര ചികിത്സ ആരംഭിക്കുകയും ASV ആവർത്തിക്കുകയു൦ സാന്ത്വനവു൦ തീവ്ര പരിചരണവു൦ കൊണ്ട് ആദിലിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ട് വരികയും ചെയ്തു.

സുഖം പ്രാപിച്ച രോഗി പുനർ ജന്മത്തിന്റെ സന്തോഷവുമായി ഇന്ന് വീട്ടിലേക്ക് മടങ്ങി. എമർജൻസി ഫിസിഷ്യൻ Dr. ജിനീഷ്, പീഡിയാട്രീഷൻ Dr. അജ്മൽ,RMO Dr.അനുരാജ്, എമർജൻസി വിഭാഗത്തിലെ ജീവനക്കാർ എന്നിവരുടെ സേവനം എടുത്ത് പറയപ്പെടേണ്ടതു൦ അഭിന്ദനാർഹവുമാണ്.

ജില്ലയിൽ തന്നെ ആദ്യമായി വടകരയലെ ആശ ഹോസ്പിറ്റലിൽ ഒരു വർഷം മുൻപ് ആരംഭിച്ച പാമ്പ് കടിച്ചതിനുള്ള പ്രഥമ ശുശ്രൂഷ ക്ളിനിക്കിൽ ഒട്ടനവധി പേരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നത് ചാരിദാർത്ഥ്യത്തോടെ പങ്ക് വെക്കുകയാണ് ഞങ്ങൾ…

May also Like

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read