എയർപോർട്ട് റോഡ് വികസനം വ്യാപാരികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ദേശീയ പാത കർമ്മ സമിതിയും ഒപ്പം ചേരും

By news desk | Tuesday October 16th, 2018

SHARE NEWS

വടകര: ദേശീയപാത വികസനത്തിന്റെ ഭാഗമായി കുടിയൊഴിക്കപ്പെടുന്ന വ്യാപാരികളുടെ പ്രശ്‌നങ്ങൾ വ്യാപാരിവ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി. നസ്‌റുദ്ദീനും, എൻ.എച്ച് ആക്ഷൻ കൗൺസിൽ സംസ്ഥാന നേതൃത്വവുമായി ചർച്ച നടത്തി.

പാത വികസനത്തിന്റെ ഭാഗമായി കച്ചവട സ്ഥാപനങ്ങൾ നഷ്ടപ്പെടുന്നവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതടക്കമുള്ള കാര്യങ്ങളാണ് ചർച്ചയിൽ ഉയർന്നുവന്നത്. വ്യാപാരികൾ നേരിടുന്ന വിഷയങ്ങളിൽ എൻ എച്ച് ആക്ഷൻ കൗൺസിലുമായി യോജിച്ചുപോകുന്നത് അടക്കമുള്ള കാര്യങ്ങൾ ഏകോപനസമിതി സംസ്ഥാന കമ്മിറ്റി ചർച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

നിർദ്ദിഷ്ട മട്ടന്നൂർ എയർപ്പോർട്ടിലേക്ക് കണ്ണൂര്, കോഴിക്കോട് ജില്ലകളിലെ വ്യാപാരികളെ കുടിയൊഴിപ്പിച്ച് റോഡ് നിർമ്മിക്കുമ്പോൾ വ്യാപാരികളുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് 18 ന് ഏകോപനസമിതി നടത്തുന്ന എയർപ്പോർട്ട് മാർച്ച് അടക്കമുള്ള സമരപരിപാടികൾക്ക് ആക്ഷൻ കൗൺസിൽ പിന്തുണ വാഗ്ദാനം ചെയ്തു.

ആക്ഷൻ കൗൺസിൽ നേതാക്കളായാ ഹാഷിം ചേനാമ്പള്ളി, പ്രദീപ് ചോമ്പാല, പി. പ്രകാശ് കുമാർ, കെ. പി. അഹമ്മദ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read