വള്ളിക്കാട്ടെ അമൃതയുടെ മരണം ; പ്രതി കാണാമറയത്ത്

By | Saturday April 29th, 2017

SHARE NEWS

വള്ളിക്കാട്:വള്ളിക്കാട് സ്വദേശിനിയും അഴിയൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്ലസ്‌ വണ്‍ വിദ്യാര്‍ത്ഥിനിയുമായ അമൃത ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം വഴിമുട്ടി പോലീസ്. പ്രതി അഴിയൂര്‍ എരിക്കിന്‍ ചാല്‍ സ്വദേശിയായ ഇര്‍ഷാദ്(18) നു വേണ്ടി പോലീസ് ലുക്ക്‌ ഔട്ട്‌ നോട്ടിസ് പുറപ്പെടുവിച്ചെങ്കിലും ഫലമുണ്ടായില്ല.പ്രതിയെ പിടികൂടാന്‍ കഴിയാത്ത സാഹചര്യത്തില്‍ പോലീസിന് ഇതുവരെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.

2106 ഡിസംബര്‍ 24-നാണ് അമൃതയെ മുക്കാളി റെയില്‍വേസ്റ്റേഷനു സമീപം റെയില്‍വേ ട്രാക്കില്‍ തീവണ്ടി തട്ടി മരിച്ചനിലയില്‍ കണ്ടത്.മരിക്കുന്നതിനുമുമ്പ് അമൃതയുടെ കൂടെ ഒഞ്ചിയം  മുതല്‍ മുക്കളി വരെ  റെയില്‍വേ ട്രാക്കിലൂടെ അഴിയൂര്‍   ഇര്‍ഷാദും സുഹൃത്തായ ഫൈറൂസും നടന്നിരുന്നു. അമൃത ആത്മഹത്യ ചെയ്യുകയാണെന്ന വിവരം രണ്ടുപേര്‍ക്കും മുന്‍കൂട്ടി  അറിയാമായിരുന്നെന്ന് കേസില്‍ പോലീസ്  ചോദ്യം ചെയ്ത ഇര്‍ഷാദിന്റെ സുഹൃത്തുക്കളായ ഷിജാസ്‌,ഷര്‍ജാദ് എന്നിവര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.

പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിക്കുകയാണെന്ന് അറിഞ്ഞിട്ടും  ഇത് തടയാന്‍ ഇവര്‍ ഒരു ശ്രമവും നടത്തിയില്ല. ഈ കാരണത്താല്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചെന്ന്‌ കാണിച്ച് ഐ.പി.സി 305 വകുപ്പ് പ്രകാരം ഇര്‍ഷാദിനും  ഫൈറൂസിനുമെതിരെ പോലീസ്  കേസെടുത്തു. വധശിക്ഷയോ ജീവപര്യന്തം തടവോ കിട്ടാവുന്ന ശിക്ഷയാണിത്.

 അമൃത ആത്മഹത്യ ചെയ്ത വിവരം അറിഞ്ഞതിനു ശേഷം മുതല്‍ ഇര്‍ഷാദ് ഒളിവിലാണ്. ഇയാള്‍ക്കായി   തിരച്ചില്‍ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇയാളെ കണ്ടെത്താനായി ലുക്ക്‌ ഔട്ട്‌ നോട്ടിസ് പോലീസ് പുറപ്പെടുവിച്ചെങ്കിലും ഫലമൊന്നും കണ്ടില്ല. ഇയാള്‍ വിദേശത്തേക്ക് കടന്നതിനു ശേഷമാണ് പോലീസ് ലുക്ക്‌ ഔട്ട്‌ നോട്ടിസ് ഇറക്കിയത്. ഇതാണ് പ്രതിയെ പിടികൂടാന്‍ കഴിയാതെ പോയതെന്നാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്..

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read