അമൃതയുടെ മരണം :അഴിയൂര്‍ സ്വദേശികള്‍ക്കെതിരെ ചുമത്തിയത് ആത്മഹത്യാ പ്രേരണാ കുറ്റം

By | Wednesday January 4th, 2017

SHARE NEWS
അഴിയൂര്‍: വള്ളിക്കാട് സ്വദേശിനിയും അഴിയൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്ലസ്‌ വണ്‍ വിദ്യാര്‍ത്ഥിനിയുമായ അമൃ മരണപ്പെട്ട  സംഭവത്തില്‍ അഴിയൂര്‍ എരിക്കിന്‍ചാല്‍ സ്വദേശികളായ  ഇര്‍ഷാദിനെതിരെ(18 )നെയും ഫൈറൂസിനെതിരെയും കേസെടുത്തത് ആത്മഹത്യാ പ്രേരണ കുറ്റത്തിന്.

ഡിസംബര്‍ 24-നാണ് അമൃതയെ മുക്കാളി റെയില്‍വേസ്റ്റേഷനുസമീപം റെയില്‍വേ ട്രാക്കില്‍ തീവണ്ടിതട്ടി മരിച്ചനിലയില്‍ കണ്ടത്. മരിക്കുന്നതിനുമുമ്പ് അമൃതയുടെ കൂടെ

ഒഞ്ചിയം  മുതല്‍ മുക്കളി വരെ  റെയില്‍വേ ട്രാക്കിലൂടെ ഇര്‍ഷാദും ഫൈറൂസും നടന്നിരുന്നു. അമൃത ആത്മഹത്യ ചെയ്യുകയാണെന്ന വിവരം രണ്ടുപേര്‍ക്കും മുന്‍കൂട്ടി  അറിയാമായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇത് തടയാന്‍ ഇവര്‍ ഒരു ശ്രമവും നടത്തിയില്ല. ഈ കാരണത്താലാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചെന്ന്‌ കാണിച്ച് ഐ.പി.സി 305 വകുപ്പ് പ്രകാരം പോലീസ് കേസുടുത്തിരിക്കുന്നത്. വധശിക്ഷയോ ജീവപര്യന്തം തടവോ കിട്ടാവുന്ന ശിക്ഷയാണിത്.

 ഇര്‍ഷാദ് ഒളിവിലാണ്. ഇയാള്‍ക്കായി തിരച്ചില്‍ നടത്തുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read