വള്ളിക്കാട് സ്വദേശിനിയുടെ ആത്മഹത്യ; അഴിയൂര്‍ സ്വദേശി ഇര്‍ഷാദിനെതിരെ പോലീസ് കേസെടുത്തു

By | Friday December 30th, 2016

SHARE NEWS

വള്ളിക്കാട്:വള്ളിക്കാട് സ്വദേശിനിയും അഴിയൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്ലസ്‌ വണ്‍ വിദ്യാര്‍ത്ഥിനിയുമായ അമൃത ആത്മഹത്യ ചെയ്ത സംഭവത്തില്‍ അഴിയൂര്‍ എരിക്കിന്‍ചാല്‍ സ്വദേശി ഇര്‍ഷാദിനെതിരെ(18 )പോലീസ് കേസെടുത്തു.യുവാവിന്റെ 3 സുഹൃത്തുക്കളായ ഷിജാസ്‌,ഷര്‍ജാദ്, ഫൈറൂസ് എന്നിവരെ  പോലീസ് കസ്റ്റഡിയിലെടുത്തു.

അമൃതയെ ശനിയാഴ്ച രാത്രിയാണ്  മുക്കാളി റെയില്‍വേ സ്റ്റേഷനടുത്ത് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍  കണ്ടെത്തിയത്.മരണത്തിനു  കുറച്ച് മുന്പ് അമൃതയും ഇര്‍ഷാദ് എന്ന യുവാവും ഒഞ്ചിയം മുതല്‍ മുക്കാളി വരെ റെയില്‍വേ പാളത്തിലൂടെ ഒരുമിച്ച്  നടന്നു പോകുന്നത് പരിസരവാസികളില്‍ ചിലര്‍ കണ്ടിരുന്നതായി പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായതിനെ തുടര്‍ന്നാണ് യുവാവിനെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്.എന്നാല്‍ ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്.യുവാവിനെ വാഹനത്തില്‍  ഒഞ്ചിയത്ത് ഇറക്കി കൊടുത്ത മൂന്ന്‍ സുഹൃത്തുക്കളാണ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുള്ളത്.

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read