വടകര സെന്റ് ആന്റണീസ് ഗേള്‍സ് ഹൈസ്‌കൂളിലെ അനവദ്യക്ക് ലണ്ടനിലെ ട്രിനിറ്റി മ്യൂസിക് കോളേജിന്റെ അംഗീകാരം

By news desk | Tuesday March 20th, 2018

SHARE NEWS

വടകര: പാശ്ചാത്യ സംഗീത ലോകത്ത് വടകരക്കാരിക്ക് ലോകോത്തര അംഗീകാരം. സെന്റ് ആന്റണീസ് ഗേള്‍സ് ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ അനവദ്യ എസ് ലക്ഷ്മി ലണ്ടനിലെ ട്രിനിറ്റി കോളേജിന്റെ പ്ലെക്ട്രം ഗിറ്റാറില്‍ ലെവല്‍ ഒന്നില്‍ ഗ്രേഡ്  രണ്ടാം സര്‍ട്ടിഫിക്കറ്റ് നേടി.

വിശ്വത്തോര പാശ്ചാത്യ സംഗീത കലാലയമായ ലണ്ടന്‍ ട്രിനിറ്റി കോളജിന്റെ അംഗീകാരം നേടിയത് ഈ കൊച്ചുമിടുക്കിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് കുതിപ്പേകും.

ട്രിനിറ്റി കോളജ് പ്രതിനിധിയുടെ സാന്നിധ്യത്തില്‍ കേരളത്തില്‍ തന്നെയാണ് മത്സരം തുടരുന്നത്. അടുത്ത ഗ്രേഡ് നേടാനുള്ള തീവ്ര പരിശീലനത്തിലാണ് അനവദ്യ.

വടകര ശ്രീരഞ്ജിനി അക്കാദമി ഓഫ് ആര്‍ട്‌സില്‍ നിന്ന്് ഗിറ്റാറില്‍ പരരിശീലനം നേടുന്ന അനവദ്യ സ്‌കൂള്‍ കലോത്സവങ്ങളില്‍ മികവ് തെളിയിച്ചിട്ടുണ്ട്. തിരുവള്ളൂര്‍ ശാന്തിനികേതന്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകന്‍ വടയക്കണ്ടി നാരായണന്റെയും ലേജുവിന്റെയും മകളാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read