എം മുകുന്ദന്റെ കിളി വന്ന് വിളിച്ചപ്പോള്‍ ; സിനിമാ ഗാനലോകത്ത് പുതിയ തരംഗമായി വടകരക്കാരി അനുനന്ദ

By | Friday March 2nd, 2018

SHARE NEWS

വടകര: മാപ്പിളപ്പാട്ടിലൂടെ മലയാളിയുടെ മനസ്സ് കീഴടക്കിയ അനുനന്ദ മലയാള ചലച്ചിത്ര ലോകത്തും നിറ സാന്നിധ്യമാകുന്നു. എം മുകന്ദന്റെ കഥ.. കിളിവന്ന് വിളിച്ചപ്പോള്‍ എന്ന സിനിമയിലാണ് വടകരക്കാരി അനുനന്ദ ശ്രദ്ധേയമായ ഗാനം ആലപിച്ചിട്ടുണ്ട്.

ഓഹരിതം… ഓരോ കവിത പാടും കാടകം എനിക്കായി… എന്ന കെ ജയചന്ദ്രന്റെ വരികള്‍ക്ക് സംഗീതം നല്‍കിയ എസ് പി വെങ്കിടേഷാണ് യൂ ട്യൂബില്‍ അപ്ലോഡ് ചെയ്ത ഗാനം ഇതിനകം ആസ്വാദക മനം കവര്‍ന്നു കഴിഞ്ഞു.

അടുത്ത ആഴ്ച പുറത്തിറങ്ങുന്ന പൂമരം എന്ന ചിത്രത്തിലും അനുനന്ദ പാടി അഭിനയിച്ചിട്ടുണ്ട്. സ്കൂള്‍ കലോത്സവങ്ങളിൂടെ കലാലോകത്തേക്ക് വളര്‍ന്ന അനുനന്ദ ഇന്റര്‍സോണ്‍ താരം കൂടിയാണ്. വടകര കോ- ഓപ്പറേറ്റീവ് ആര്‍ട്‌സ് കോളേജില്‍ ഇംഗ്ലീഷ് അസിസ്റ്റന്റ് പ്രൊഫസര്‍ ആയി സേവനമനുഷ്ടിക്കുകയാണ് അനുനന്ദ.

എസ് പി വെങ്കിടേഷ് പത്ത് വര്‍ഷത്തിന് ശേഷം മലയാളത്തിലേക്ക് തിരിച്ചു വരുന്നു എന്നതും കെ ജയകുമാര്‍ രണ്ട് വര്‍ഷത്തിന് ശേഷം ഗാനരചന നിര്‍വഹിക്കുന്നു എന്ന പ്രത്യേകതയും കിളി വന്ന് വിളിച്ചപ്പോള്‍ എന്ന ചിത്രത്തിനുണ്ട്.

വേണു കക്കട്ടിലിന്റെയും കണ്ണൂര്‍ ഇപിഎഫ് ജീവനക്കാരി രത്‌നവല്ലിയുടേയും മകളാണ് അനുനന്ദ.
പ്രേംകുമാര്‍ വടകര ഈ ചലചിത്രത്തില്‍ ഒരു ഗാനത്തിന് സംഗീതം നല്‍കിയെന്നതും വടകരക്കാരുടെ അഭിമാനം ഇരട്ടിപ്പിക്കുന്നതാണ്.

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read