നവതിയുടെ നിറവില്‍ അറക്കിലാട് സരസ്വതി വിലാസം എല്‍.പി.സ്‌കൂള്‍ ; ആഘോഷ പരിപാടികള്‍ക്ക് ഏപ്രില്‍ ആറിന് തുടക്കമാകും

By | Wednesday April 4th, 2018

SHARE NEWS

വടകര:അറക്കിലാട് സരസ്വതി വിലാസം എല്‍.പി.സ്‌കൂള്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന നവതി ആഘോഷങ്ങള്‍ക്ക് ഏപ്രില്‍ ആറിന് തുടക്കം കുറിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

ഏപ്രില്‍ ആറിന് വൈകീട്ട് നാലു മണിക്ക് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നവതി ആഘോഷ പരിപാടികള്‍ ഉല്‍ഘാടനം ചെയ്യും.
ചടങ്ങില്‍ വെച്ച് എം.ജി.യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഫിസിക്‌സില്‍ ഡോക്റ്ററേറ്റ് നേടിയ പൂര്‍വ്വ വിദ്യാര്‍ത്ഥി കെ.ബബിതയെ അനുമോദിക്കും.

നഗരസഭാ ചെയര്‍മാന്‍ കെ.ശ്രീധരന്‍ എന്‍ഡോവ്‌മെന്റ് വിതരണവും,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ വി.ഗോപാലന്‍ സമ്മാനദാനവും നിര്‍വ്വഹിക്കും.

നവതി ആഘോഷ ബ്രോഷര്‍ എ.ഇ.ഒ.എം.വേണുഗോപാല്‍ പ്രകാശനം നിര്‍വ്വഹിക്കും.പരിപാടിയുടെ ഭാഗമായി മികവുത്സവം,സ്മാര്‍ട്ട് ക്ലാസ് റൂം,മെഡിക്കല്‍ ക്യാമ്പ്, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം,ഫിലിം ഫെസ്റ്റിവെല്‍,ജൈവ വൈവിധ്യ ഉദ്യാനം,സഹവാസ ക്യാമ്പ്,ഇംഗ്ലീഷ് ഫെസ്റ്റ്,സാംസ്‌കാരിക ഘോഷയാത്ര,സമാപന സമ്മേളനം,കലാപരിപാടികള്‍ എന്നിവ നടക്കും

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read