തിരുവള്ളൂരില്‍ ബൈക്ക് യാത്രക്കാരന് നേരെ അക്രമം : യുവാവ് അറസ്റ്റില്‍

By news desk | Friday March 16th, 2018

SHARE NEWS

വടകര: തിരുവള്ളൂര്‍ അപ്പുബസാറില്‍ ബൈക്ക് യാത്രക്കാരെ തടഞ്ഞു വെച്ച് അക്രമിച്ച് പരുക്കേല്‍പ്പിച്ച കേസ്സില്‍ യുവാവ് അറസ്റ്റില്‍. തിരുവള്ളൂര്‍ കന്നിനടയിലെ എടക്കണ്ടി താഴ പൊയില്‍ ടി.പി.അബ്ദുള്‍ കരീമിനെയാണ്(32) വടകര പോലീസ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ അഞ്ചാം തിയ്യതി കൊയിലാണ്ടി അരിക്കുളം സ്വദേശികള്‍ സഞ്ചരിച്ച ബൈക്ക് തടഞ്ഞു നിര്‍ത്തി പ്രതിയുടെ നേതൃത്വത്തിലുള്ള പത്തോളം പേര്‍ മാരകായുധങ്ങള്‍ കൊണ്ട് അടിച്ചു പരുക്കേല്‍പ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read