പഞ്ചായത്ത് ഓഫിസ് ജീവനക്കാരന് നേരെ അക്രമം: ഓഫിസ് പ്രവര്‍ത്തനം രണ്ടു മണിക്കൂര്‍ നിര്‍ത്തി വച്ചു.

By news desk | Saturday February 10th, 2018

SHARE NEWS

വടകര: ഏറാമല പഞ്ചായത്ത് ഓഫിസ് ജീവനക്കാരെ മര്‍ദിച്ചവര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഓഫിസ് പ്രവര്‍ത്തനം രണ്ടു മണിക്കൂര്‍ നിര്‍ത്തി വച്ചു ജീവനക്കാര്‍ പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസം രാത്രി ഏഴിന് രജീഷ്, ഹാഷിം എന്നീ ജീവനക്കാരെയാണ് ഒരു സംഘം മര്‍ദിച്ചത്. പ്രതികള്‍ക്കെതിരെ പൊലീസില്‍ പരാതിപ്പെട്ടിട്ടും നടപടിയില്ല എന്നാരോപിച്ച് രാവിലെ ജീവനക്കാര്‍ ഓഫിസ് ബഹിഷ്‌കരിച്ചു.

ഓര്‍ക്കാട്ടേരി ചന്തയുടെ ഭാഗമായി വാങ്ങിയ മുളകള്‍ ഓഫിസ് വളപ്പിലായിരുന്നു സൂക്ഷിച്ചത്. ഇത് സൂക്ഷിക്കേണ്ട ഉത്തരവാദിത്തമുള്ള ജീവനക്കാര്‍ക്കു നേരെയാണ് മര്‍ദനം. മുള കടത്തിക്കൊണ്ടു പോകാന്‍ ശ്രമിച്ചത് ചോദ്യം ചെയ്തപ്പോള്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നത്രെ.
മര്‍ദനമേറ്റ ഹാഷിം അംഗപരിമിതനാണ്. ഇവിടെയുള്ള സിസി ടിവി ദൃശ്യത്തില്‍ രണ്ടു പേരെയും മൃഗീയമായി തല്ലുന്നത് വ്യക്തമാണെന്ന് ജീവനക്കാര്‍ പറഞ്ഞു.

പ്രതികള്‍ക്കെതിരെ നടപടിയെടുക്കാന്‍ മടിക്കുന്നതില്‍ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളും പരാതിപ്പെട്ടു. ശക്തമായ നടപടിയില്ലെങ്കില്‍ ജീവനക്കാര്‍ക്കൊപ്പം ഭരണ സമിതി അംഗങ്ങളും സമരത്തിനിറങ്ങാനാണ് തീരുമാനം. ഓഫീസ് ബഹിഷ്‌കരിച്ച ജീവനക്കാരും ഭരണ സമിതി അംഗങ്ങളും ചര്‍ച്ച നടത്തി പൊലീസുമായി ബന്ധപ്പെട്ടു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യാമെന്ന ഉറപ്പിലാണ് രണ്ടു മണിക്കൂറിനു ശേഷം ജീവനക്കാര്‍ തിരികെ ജോലിക്ക് കയറിയത്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read