ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ കല്ലേറ്

By news desk | Thursday February 22nd, 2018

SHARE NEWS

വടകര: ബി ജെ പി പ്രവര്‍ത്തകന്റെ വീടിനുനേരെ അക്രമണം. കൈനാട്ടിയിലെ രയരങ്ങോത്ത് കുന്നിനുതാഴെ വിജേഷിന്റെ വീടിനുനെരെയാണ് അക്രമമുണ്ടായത്. ചൊവ്വാഴ്ച്ച രാത്രി എട്ടരയോടെയാണ് സംഭവം. വീടിനു നേരെയുണ്ടായ കല്ലേറില്‍ ജനല്‍ ചില്ലുകളും വാതിലും തകര്‍ന്നു. അക്രമവുമായി ബന്ധപ്പെട്ട് വിജേഷ് വടകര പോലീസില്‍ പരാതി നല്‍കി.

സിപിഎം പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു .കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ബി ജെ പി ചോറോട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡണ്ട് സി. പി. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു.
ശ്രീധരന്‍ മടപ്പള്ളി, പി .കെ. ശശി, രാധാകൃഷ്ണന്‍ മാത്തൂര്‍, ബാബു മണിയാറത്ത്, കെ.പി. ചന്ദ്രന്‍ ,ശ്രീനേഷ് വൈക്കിലശ്ശേരി, ബിബീഷ് ചേന്ദമംഗലം എന്നിവര്‍ പ്രസംഗിച്ചു. ബി ജെ പി നേതാക്കളായ അഡ്വ. എം. രാജേഷ്, പി. എം അശോകന്‍, രജനീഷ്ബാബു, ശ്യാംരാജ് എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read