വടകരയില്‍ ഓട്ടോ വിളിക്കാനെത്തിയവര്‍ ഡൈവ്രറെ മര്‍ദ്ദിച്ചതായി പരാതി

By news desk | Monday November 12th, 2018

SHARE NEWS

വടകര: ഓട്ടോ വിളിക്കാനെത്തിയവര്‍  ഡൈവ്രറെയേയും സുഹൃത്തിനെയും മര്‍ദ്ദിച്ചതായി പരാതി. കൈനാട്ടി മുട്ടുങ്ങല്‍ വെസ്റ്റ് ബറത്തിന്റെ വിട ഫാജിസ് (24) നാണ് മര്‍ദ്ദനമേറ്റത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചയോടെയാണ് സംഭവം. വിവാഹ വീട്ടിലേക്ക് ഇറച്ചി എടുക്കാനുണ്ടെന്ന് പറഞ്ഞ് ഓട്ടോ വിളിക്കാനെത്തിയവര്‍ ആളൊഴിഞ്ഞ ഗ്രൗണ്ടിനടുത്തേക്ക് കൂട്ടി കൊണ്ടു പോയി മര്‍ദ്ദിക്കുകയായിരുന്നു.

ഫാജിസിനെ മര്‍ദ്ദിച്ച ശേഷം സുഹൃത്തായ റാഷിദിനെയും വിളിച്ചു വരുത്തി മര്‍ദ്ദിക്കുകയായിരുന്നു.

ബന്ധുവിന്റെ മകളെ പ്രേമിക്കുമോ എന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനമഴിച്ചു വിട്ടതെന്നും പരാതിയില്‍ പറയുന്നു.

[related_posts_by_tax taxonomies="post_tag" posts_per_page="5" title="May also Like"]
Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്