വടകരയില്‍ ദമ്പതികളെ വീട്ടില്‍ കയറി മര്‍ദ്ദിച്ചു

By | Sunday May 20th, 2018

SHARE NEWS

വടകര : ദമ്പതികളെ വീട്ടില്‍ കയറി അക്രമിച്ചതായി പരാതി. വടകര മേപ്പയില്‍ താമസിക്കുന്ന തെക്കേതയ്യില്‍ രജിപാലിനേ(39)യും ഭാര്യയേയുമാണ് മര്‍ദ്ദിച്ചത്.

അക്രമത്തില്‍ 7 വയസ്സുള്ള മകള്‍ക്കും പരിക്കേറ്റു. മൂന്നു പേരെയും വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രജിപാലിന് നെഞ്ചിലും കൈയ്ക്കുമാണ് പരിക്ക്.

ഞായറാഴ്ച്ച വൈകുന്നേരം 4 മണിയോടെയാണ് സംഭവം. വടകര സ്വദേശി തറമ്മല്‍ വിനോദനും സഹോദരന്‍ ദിനേശനും വിനോദിന്റെ മകന്‍ വിഷ്ണുവും ചേര്‍ന്നാണ് അക്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു.

ബഹളം കേട്ടെത്തിയ നാട്ടുകാരാണ് ഇവരെ രക്ഷപ്പെടുത്തിയത്. പിന്നീട് പോലീസ് സ്ഥലത്തെത്തി ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read