സ്ത്രീയെ ആക്രമിച്ച കേസില്‍ വിദേശത്തേക്കു കടന്ന യുവാവ് റിമാന്‍ഡില്‍

By news desk | Saturday June 16th, 2018

SHARE NEWS

വടകര : സ്ത്രീയെ ആക്രമിച്ച കേസില്‍ വിദേശത്തേക്കു കടന്ന പ്രതി നാട്ടിലേക്കു വരുന്നതിനിടെ അറസ്റ്റിലായി.

വടകര ബീച്ച് നസീമ മന്‍സിലില്‍ അഷ്‌കറെ (31) യാണ് സിഐ ടി. മധുസൂദനന്റെ നേതൃത്വത്തില്‍ ഖത്തറില്‍ നിന്നു നാട്ടിലേക്കു വരുന്നതിനിടെ വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരിയുടെ പരാതിപ്രകാരം പ്രതിക്കായി തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.

പ്രതിയെ തിരിച്ചറിഞ്ഞ എയര്‍പോര്‍ട്ട് ജീവനക്കാര്‍ തടഞ്ഞുവച്ചു പൊലീസിനു വിവരം കൈമാറുകയുമായിരുന്നു.

2017 ലാണ് കേസിന് ആസ്പദമായ സംഭവം. ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read