ബി.ജെ.പി.പ്രവര്‍ത്തകന്റെ വീടിന് ബോംബേറ് സിപിഎം പ്രവര്‍ത്തകര്‍ക്ക് കഠിന തടവ്

By | Wednesday March 21st, 2018

SHARE NEWS

വടകര: തിരുവള്ളൂര്‍ പഞ്ചായത്തിലെ ചെമ്മരത്തൂരില്‍ വീടിനു ബോംബെറിഞ് അക്രമം നടത്തിയ കേസ്സില്‍ ആറു സിപിഎം പ്രവര്‍ത്തകര്‍ക്ക് കഠിന തടവും പിഴയും ശിക്ഷ.

ചെമ്മരത്തൂര്‍ കോട്ടപ്പള്ളി സ്വദേശികളായ മാണിക്കോത്ത് താഴ കുനിയില്‍ ഹരിതത്തില്‍ ജിതിന്‍ലാല്‍ എന്ന ലുട്ടു (32),തൈവെച്ച പറമ്പത്ത് നിബീഷ്(31),പാലയാട് ശ്രീജേഷ്(30),പാലയാട് കുട്ടികൃഷ്ണന്‍(53),ചാലില്‍ മീത്തല്‍ വിപിന്‍(30),മലയില്‍ സജീവന്‍(45)എന്നിവരെയാണ് വടകര അസിസ്റ്റന്‌സ് സെഷന്‍സ് കോടതി ജഡ്ജ് എസ്.രശ്മി ശിക്ഷിച്ചത്.

മൂന്ന് വര്‍ഷം കഠിന തടവും,പതിനായിരം രൂപ പിഴയുമാണ് ശിക്ഷ.2008 ഒക്ടോബര്‍ 17 നാണ് കേസിനാസ്പദമായ സംഭവം.

ചെമ്മരത്തൂരിലെ ബിജെപി പ്രവര്‍ത്തകനായ കോറോത്ത് മീത്തല്‍ നവീന്‍ വില്ലയില്‍ രൂപേഷിന്റെ വീട്ടില്‍ രാത്രി അതിക്രമിച്ചു കയറിയ പ്രതികള്‍ വീടിന്റെ മുന്‍ ഭാഗത്തെ വരാന്തയില്‍ ബോംബെറിഞ്ഞ് രൂപേഷിനെ മാരകായുധങ്ങളുമായി അക്രമിച്ച കേസ്സിലാണ് ശിക്ഷ.

ഇതോടൊപ്പം വീട്ടിലെ ഫര്‍ണിച്ചറുകള്‍ തീവെക്കുകയും,കൃഷികള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു.ഇരുപത് സാക്ഷികളെ പ്രോസിക്ക്യൂഷന്‍ വിസ്തരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read