വെട്ടാന്‍ വന്നത് രക്ത ബന്ധമുള്ളവര്‍ ചോര ചോരയെ തിരിച്ചറിയാത്ത കാലം ; അക്രമത്തിന് പിന്നില്‍ കുടുംബ വഴക്ക്

By news desk | Saturday May 12th, 2018

SHARE NEWS

വടകര: വടകര ഒന്തം റോഡില്‍ യുവതിക്കും മക്കള്‍ക്കും വെട്ടേറ്റു. ഒന്തം റോഡ് കുന്നിന്‍പുറം ചിത്ര(43), മക്കളായ മണികണ്ഠന്‍(17), ആതിര(16) എന്നിവര്‍ക്കാണ് വെട്ടേറ്റത്.

ചിത്രയുടെ സഹോദരന്‍ ചന്ദ്രനും മകന്‍ പ്രശാന്തും ചേര്‍ന്നാണ് അക്രമിച്ചതെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ബുധനാഴ്ച പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം.

വീട്ടില്‍ അതിക്രമിച്ചു കയറിയ ചന്ദ്രനും പ്രശാന്തും കൊടുവാള്‍ കൊണ്ട് ചിത്രയെയും മക്കളെയും വെട്ടുകയായിരുന്നു. ആതിരയുടെ പരിക്ക് ഗൗരവമുള്ളതാണ്.
വടകര ഗവണ്‍മെന്റ് ആസ്പത്രിയില്‍ ചികിത്സയിലാണ് മൂന്നു പേരും. അതേസമയം കുടുംബ വഴക്കിനെ തുടര്‍ന്നാണ് അക്രമമുണ്ടായതെന്ന് പൊലീസ് നല്‍കുന്ന വിവരം. കഴിഞ്ഞ ആഴ്ച ചന്ദ്രന്റെ മകനെ ചിത്രയുടെ മകനും കൂട്ടുകാരും ചേര്‍ന്ന് അക്രമിച്ചിരുന്നു.

ഇതിന് പകരമായാണ് ചിത്രയെയും കുട്ടികളെയും അക്രമിച്ചതെന്ന് പറയുന്നു. രണ്ട് സംഭവത്തിലും കേസെടുത്തതായി പൊലീസ് പറഞ്ഞു.

May also Like

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read