കണ്ണൂക്കരയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു

By news desk | Tuesday May 29th, 2018

SHARE NEWS

വടകര :കണ്ണൂക്കരയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു. മാടക്കാര സ്വദേശി കെടിരെ ഷമീറിനാണ് വെട്ടേറ്റത്.

ഇന്ന് ഉച്ചക്ക് 2.30 ഓടെയാണ് സംഭവം. മാടക്കാര പള്ളിക്ക് സമീപത്ത് വെച്ചാണ് വെട്ടിയത്.

ഷമീര്‍ മാടക്കര ബീച്ച്  റോഡിലെ സുനാമി ഫ്ഌറ്റിലാണ് താമസിച്ച് വരുന്നത്.  ഫഌറ്റിലുണ്ടായ തര്‍ക്കങ്ങളാണ് അക്രമത്തിന് പിന്നിലെന്ന് കരുതുന്നു.

വെട്ടേറ്റ ഷമീറിനെ മാഹി ഗവ ആശുപത്രിയില്‍ പ്രവേശിച്ചു. കൈക്കും തലക്കും സാരമായ പരിക്കുണ്ട്.

അക്രമത്തിന് പിന്നില്‍ എസ്ഡിപിഐ ക്രിമിനലുകളാണെന്ന് യൂത്ത് ലീഗ് ഒഞ്ചിയം പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read