ഒഞ്ചിയത്ത് യുവാവിന്‍റെ ഓട്ടോ തീവച്ചു നശിപ്പിച്ചത് ആര്‍.എസ്.എസ്- ബി.ജെ.പി. ഗൂഢാലോചന; സി.പി.എം.

By | Saturday June 25th, 2016

SHARE NEWS

fireവടകര: ഒഞ്ചിയത്ത് യുവാവിന്‍റെ ഓട്ടോ തീവച്ചു നശിപ്പിച്ചത്  ആര്‍.എസ്.എസ്.-ബി.ജെ.പി. ഗൂഢാലോചനയാണെന്ന് സി.പി.എം. ഊരാളുങ്കല്‍ ലോക്കല്‍കമ്മിറ്റി. സംഭവത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളെയും  അറസ്റ്റുചെയ്യണമെന്നും  സി.പി.എം.  ആവശ്യപ്പെട്ടു. നാദാപുരംറോഡ് കല്ലിന്റവിട വടക്കെപ്പുരയില്‍ സുരാജിന്റെ ഓട്ടോറിക്ഷയാണ് പെട്രോള്‍ ഒഴിച്ച് തീവെച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ബി.ജെ.പി. പ്രവര്‍ത്തകന്‍ അറസ്റ്റിലായിരുന്നു. സമാധാനാന്തരീക്ഷമുള്ള പ്രദേശങ്ങളില്‍ സംഘര്‍ഷം കുത്തിപ്പൊക്കി സി.പി.എം. അക്രമംനടത്തുന്നുവെന്ന് വരുത്തിത്തീര്‍ക്കാനുള്ള ആര്‍.എസ്.എസ്.-ബി.ജെ.പി. ഗൂഢാലോചനയുടെ ഭാഗമാണ്  അക്രമത്തിനു പിന്നിലെന്ന് സി.പി.എം. ആരോപിച്ചു.

Tags: , , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read