അവാർഡ് സമർപ്പണവും ശുചിത്വ സംഗമവും നടത്തി

By | Friday August 10th, 2018

SHARE NEWS


വടകര: മാലിന്യ സംസ്കരണ രംഗത്ത് നാടിനു മാതൃകയായ പ്രവർത്തനം കാഴ്ചവെച്ച വടകര നഗരസഭക്ക് ലഭിച്ച രണ്ട് അവാർഡുകൾ നഗരസഭ പൊതു ജനങ്ങൾക്ക് സമർപ്പിക്കലും,ശുചിത്വ സംഗമവും നടത്തി.ജനകീയ പങ്കാളിത്തത്തോടെയാണ് വിവിധ ഘട്ടങ്ങളിലായി നിരവധി പദ്ധതികളിലൂടെ അഭിമാന നേട്ടം കൈവരിച്ചത്.

അവാർഡ് സമർപ്പണവും,ശുചിത്വ സംഗമവും സി.കെ.നാണു എം.എൽ.എ ഉൽഘാടനം ചെയ്തു.നഗരസഭാ ചെയർമാൻ കെ.ശ്രീധരൻ അധ്യക്ഷത വഹിച്ചു.

വൈസ് ചെയർപേഴ്സൺ പി.ഗീത,സെക്രട്ടറി കെ.യു.ബിനി,സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ ഇ.അരവിന്ദാക്ഷൻ,റീനാ ജയരാജ്,പി.സഫിയ,പി.ഗിരീശൻ,വി.ഗോപാലൻ,കൗൺസിലർമാരായ പി.അശോകൻ,ടി.കേളു,എം.പി.അഹമ്മദ്,
കെ.കെ.രാജീവൻ,പി.കെ.സിന്ധു,ഹെൽത്ത് സൂപ്പർ വൈസർ കെ.വി.സുഗതകുമാരി,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,ശുചിത്വ മിഷൻ,ഹരിത കേരള മിഷൻ പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read