കുട്ടനാടിന് കടത്തനാടിന്റെ കൈതാങ്ങ് ……… അഴിയൂരില്‍ നിന്ന് 100 ഇസ്തിരിപെട്ടികള്‍ നല്‍കി

By news desk | Monday September 24th, 2018

SHARE NEWS

വടകര: മഹാപ്രളയത്തില്‍ എല്ലാം നശിച്ച ആലപ്പുഴ ജില്ലയിലെ കൈനകരി ഗ്രാമപഞ്ചായത്തിലേക്ക് 100 ഇസ്തിരി പെട്ടികള്‍ നല്‍കി.

സരിഗ കലാകേന്ദ്രം, അത്താണിക്കല്‍ റസിഡന്‍സ് അസോസിയേഷന്‍ എന്നീ സംഘടനകളുടെയും മറ്റ് വ്യക്തികളുടെയും സഹായത്തോടെയാണ് സഹായം നല്‍ക്കിയത്, പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്ന് പുറപ്പെട്ട വാഹനം പഞ്ചായത്ത് പ്രസിഡണ്ട് ഇ.ടി.അയ്യൂബ് ഫളാഗ് ഓഫ് ചെയ്തു.

സെക്രട്ടറി.ടി.ഷാഹുല്‍ ഹമീദ്, വൈസ് പ്രസിഡണ്ട് റീന രയരോത്ത്, മുന്നാം വാര്‍ഡ് മെംബര്‍ മഹിജ തോട്ടത്തില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.പി.പ്രമോദ്, കെ.എസ്.നായര്‍, സദാനന്ദന്‍ കെ, പ്രമോദ്.കെ, സുധാകരന്‍ ഇ, രാജേഷ്.സി.എച്ച്, സുരേന്ദ്രന്‍ കെ എന്നിവര്‍ പങ്കെടുത്തു.

ചടങ്ങില്‍ എഎം.ജെ.ഹിഫുള്ളല്‍ ഖുര്‍ആന്‍ കോളജ് വാട്ട്‌സ് ആപ്പ് കൂട്ടായ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിച്ച 40,000 രൂപ കോളജ് പ്രതിനിധി ഹാഷിം പി.പി യില്‍ നിന്ന് പഞ്ചായത്ത് പ്രസിഡണ്ട് ഏറ്റ് വാങ്ങി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read