ഓട്ടോ ഡ്രൈവറെ എസ്‌ഐ മര്‍ദ്ദിച്ചതായി പരാതി

By | Sunday February 4th, 2018

SHARE NEWS

വടകര : ഓട്ടോ ഡ്രൈവറെ അഡിഷണൽ എസ് ഐ മർദിച്ചതായി പരാതി .അഴിയൂർ ചുങ്കത്തെ ഓട്ടോ ഡ്രൈവർ ഷംസീർ മഹലിൽ സുബൈർ (57) നെയാണ് ചോമ്പാല അഡിഷണൽ എസ ഐ മർദിച്ചതായി പരാതിപ്പെട്ടത് .യാത്രക്കാരി  നല്‍കിയ പരാതിയെ തുടര്‍ന്ന്ഇന്ന് രാവിലെ 10 മണിക്ക്
സ്റ്റേഷനില്‍ വിളിപ്പിച്ച സുബൈറിനെ അഡീഷണല്‍ എസ്‌ഐ നസീര്‍ കഴുത്തിനും
തലക്കും അടിച്ച് പരിക്കേല്‍പ്പിച്ചതായാണ് പരാതി. ഇയാളെ തലശേരി
ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോ ഡ്രൈവറെ
മര്‍ദ്ദിച്ചതറിഞ്ഞ് സ്‌റ്റേഷനിലെത്തിയ സംയുക്ത ട്രേഡ് യൂണിയന്‍
നേതാക്കളോടും ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ മോശമായി പെരുമാറിയതായും
ആരോപണമുയര്‍ന്നു. ഡ്രൈവറെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ഓട്ടോ
തൊഴിലാളികള്‍ അഴിയൂര്‍ ചുങ്കത്ത് ഓട്ടോ പണിമുടക്ക് നടത്തി. കഴിഞ്ഞ ദിവസം
സുബൈറിന്റെ ഓട്ടോയില്‍ യാത്ര ചെയ്ത സ്ത്രീ കൈ പുറത്തിട്ടപ്പോള്‍ ലോറിക്ക്
തട്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സ്ത്രീ ചോമ്പാല പൊലീസില്‍ പരാതി
നല്‍കിയിരുന്നു. ഓട്ടോ ഡ്രൈവറുടെ അനാസ്ഥ മൂലമാണ് പരാതിയില്‍ സ്ത്രീ
ഉന്നയിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ഡ്രൈവറും സ്ത്രീയും തമ്മില്‍
സ്റ്റേഷനില്‍ വച്ചുള്ള തര്‍ക്കത്തിനിടെ പൊലീസ് മാറ്റുന്നതിനിടെ ധരിച്ചിരുന്ന
മുണ്ട് തടഞ്ഞ് വീണാണ് അപകടം പറ്റിയതെന്നാണ് ചോമ്പാല പൊലീസിന്റെ
വീശദീകരണം.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read