ബൈപ്പാസ് സ്ഥലമെടുപ്പ്: പ്രദേശവാസികളെ ഭീഷണിപ്പെടുത്തിയ റവന്യൂ സംഘത്തിന് കലക്ടറുടെ ശാസന

By news desk | Monday May 7th, 2018

SHARE NEWS

വടകര: അഴിയൂര്‍ മാഹി ബൈപ്പസിന്റെ ഭാഗമായി അഴിയൂര്‍ മേഖലയില്‍ ഭൂമി നഷ്ടപ്പെടുന്നവരെ റവന്യു ഉദ്യോഗസ്ഥ സംഘം ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥരെ കലക്ടര്‍ ശാസിച്ചതായി റിപ്പോര്‍ട്ട്.

വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് റവന്യൂ ഉദ്യോഗസ്ഥ സംഘം അഴിയൂരില്‍ സ്ഥലമെടുപ്പിന്റെ ഭാഗമായി വീട് നഷ്ടപ്പെടുന്ന കിഴക്കെ കണ്ണോത്ത് മുസ്തഫയുടെയും, പരിസരത്തെ വീടുകളിലും എത്തിയത്.

തിങ്കളാഴ്ചയ്ക്കുള്ളില്‍ വീട് പൂട്ടി താക്കോല്‍ കൊടുത്തില്ലെങ്കില്‍ പിടിച്ചുപുറത്താക്കുമെന്ന്! ഉദ്യോഗസ്ഥ സംഘം ഭീഷണിപ്പെടുത്തിയതായി നാട്ടുകാര്‍ പറഞ്ഞു.

സംഭവം അറിഞ്ഞ് എത്തിയ കര്‍മ്മസമിതി നേതാക്കളായ രാജേഷ് അഴിയൂര്‍, ആയിഷ ഉമ്മര്‍, എന്നിവരും ഉദ്യോഗസ്ഥ സംഘവും തമ്മില്‍ ഏറെ നേരം വാക്കേറ്റം നടന്നു. ഈ മേഖലയില്‍ മാര്‍ക്കറ്റ് വിലയും പുനരധിവാസവും ഉറപ്പാക്കതെയുള്ള സ്ഥലമെടുപ്പിനെതിരെ നാട്ടുകാര്‍ കര്‍മ്മസമിതി രൂപീകരിച്ച് പ്രക്ഷോഭത്തിന്റെ പാതയിലാണ്.

നേരത്തെ പ്രഖ്യാപിച്ച നഷ്ടപരിഹാരം നാമമാത്രമാണെന്നാണ് ഇവര്‍ പറയുന്നത്. ഏറെ നേരം നടന്ന വാക്കേറ്റത്തിനുമൊടുവില്‍ പ്രശ്‌നംകലക്ടരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് പറഞ്ഞ് ഉദ്യോഗസ്ഥ സംഘം സ്ഥലം വിടുകയായിരുന്നു.

നാമാത്ര തുക നല്‍കി വീടുകളില്‍നിന്ന് പിടിച്ചിറക്കി കുടിയൊഴിപ്പിക്കാനുള്ള റവന്യു വകുപ്പിന്റെ ഗൂഡനീക്കത്തെ ജനങ്ങളെ അണിനിരത്തി ചെറുക്കുമെന്ന് കര്‍മ്മസമിതി അഴിയൂര്‍ പഞ്ചായത്ത് കമ്മിറ്റി യോഗം മുന്നറിയിപ്പ് നല്‍കി.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read