അഴിയൂരില്‍ വൈദ്യുതി മുടക്കം പതിവാകുന്നു; നോമ്പുകാലത്തെ വൈദ്യുതി മുടക്കത്തില്‍ വിശ്വാസികള്‍ ദുരിതത്തില്‍

By news desk | Tuesday May 29th, 2018

SHARE NEWS

വടകര: കാലവര്‍ഷം കനത്തതോടെ കെ.എസ്.ഇ.ബി അഴിയൂര്‍ സെക്ഷനില്‍ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുന്നത് പതിവാകുകയാണ്.

രാത്രി സമയങ്ങളില്‍ മഴയൊന്നു പെയ്താല്‍ നിലയ്ക്കുന്ന വൈദ്യുതി, അടുത്ത ദിവസം മാത്രമാണ് വരുന്നത്. ഇത് മൂലം ഉപഭോകതാക്കള്‍ നേരിടുന്ന പ്രയാസങ്ങള്‍ ഏറെയാണ്.  നോമ്പുതുറ സമയങ്ങളില്‍ വൈദ്യുതി നിലയ്ക്കുന്നത് പതിവായിരിക്കയാണ്.

പ്രത്യേകം ഫീഡര്‍ ഇല്ലാത്തതാണത്രേ ഇതിന് കാരണം. ഓര്‍ക്കാട്ടേരി, മുട്ടുങ്ങള്‍ സെക്ഷനുകളിലെ തുരുത്തിമുക്ക്, തോട്ടുങ്ങള്‍,മുട്ടുങ്ങള്‍ എന്നീ ഫീഡറുകളെ ആശ്രയിച്ചാണ് ഇവിടെ വൈദ്യുതി വിതരണം നടത്തുന്നത്.
ഓര്‍ക്കാട്ടേരി 220 കെ.വി.സബ് സ്റ്റേഷനില്‍ നിന്ന് അഴിയൂരിനായി പ്രത്യേകം ഫീഡര്‍ ഒരുക്കാന്‍ നടപടികള്‍ തുടങ്ങിയെങ്കിലും വൈദ്യുതി വിതരണം തുടങ്ങിയിട്ടില്ല.

ഫീഡര്‍ ഇല്ലാതെ വൈദ്യുതിവിതരണത്തിലെ അപാകത പരിഹരിക്കാനാവില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഒരു വര്‍ഷം മുമ്പ് വൈദ്യുതി മുടക്കം പതിവായപ്പോള്‍ സെക്ഷന്‍ ഓഫീസിനുമുമ്പില്‍ ജനകീയ പ്രക്ഷോഭം നടന്നിരുന്നു.

തുടര്‍ന്ന് വൈദ്യുതി വിതരണം കുറച്ചു കൂടി കാര്യക്ഷമാമാക്കിയിരുന്നു. പുതിയ ഫീഡര്‍ ഒരുക്കുന്ന കാര്യത്തില്‍ കെ എസ് ഇ ബി ഡപ്യുട്ടി ചീഫ് എഞ്ചിനിയറുടെ ഓഫീസ് അലംഭാവം കാണിക്കുന്നതായി പരാതിയുണ്ട്.

ഫണ്ട് അനുവദിക്കുന്ന കാര്യത്തിലും ഒളിച്ചുകളി തുടരുകയാണ്. നിലവില്‍ 13,000 ത്തോളം ഉപഭോക്താക്കളാണ് സെക്ഷന്‍ ഓഫീസിലുള്ളത്.

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read