വിദ്യാഭ്യാസമന്ത്രി അറിയണം; വടകരയിലെ ഈ സ്‌കുളിന്‍െ കഥ. അദ്ധ്യാപകരെ കാത്ത് അഞ്ച് വിദ്യര്‍ത്ഥികള്‍

By | Friday February 16th, 2018

SHARE NEWS

 

വടകര:
കഥ പറയാനും പാട്ടുപാടി പഠിക്കാനും ഇവര്‍ക്ക് ആരുമില്ല. പൊതു വിദ്യാഭ്യാസം ആഗോള നിലവാരത്തിലെത്തിക്കാന്‍ നാടുണരുമ്പോള്‍ നമ്മുടെ വിദ്യാഭ്യാസമന്ത്രി അറിയണം കഥയില്ലാതെ പോകുന്ന ഒരു വിദ്യാലയത്തിന്‍െ കഥ.

കോഴിക്കോട് – കണ്ണൂര്‍ ദേശീയ പാതയോരത്ത് മൂരാട് പാലത്തിന് തൊട്ടടുത്താണ് ബി ഇ എം എല്‍ പി സ്‌കൂള്‍. ദേശീയ പാതയില്‍ പുതിയ പാലം വരുമ്പോള്‍ ഒരു സ്‌കൂള്‍ പൊളിക്കേണ്ടിവരുമെന്ന നാട്ടുകാരുടെ ആശങ്ക അറിഞ്ഞാണ് ഉച്ചയോടടുത്ത സമയത്ത് ഞങള്‍ അവിടെ എത്തുന്നത് .

ഒന്നാം ക്ലാസിലും രണ്ടാം ക്ലാസിലുമായി പഠിക്കാനെത്തിയ അഞ്ച് വിദ്യര്‍ത്ഥികള്‍ . മൂന്നിലും നാലിലും ആരുമില്ല. പുത്തനുടുപ്പും പുസ്ത കങ്ങളുമായി ഇവര്‍ മുടങ്ങാതെ എത്തി. എന്നാല്‍ പഠിപ്പിക്കാന്‍ അദ്ധ്യാപകരില്ല. ഇന്ന് ആകെയുള്ള ആ അദ്ധ്യാപിക എഇഒ ഓഫീസില്‍ പോയ തിനാലനു ഇവര്‍ തനിച്ചയത് .

അഞ്ച് വിദ്യര്‍ത്ഥികള്‍ക്ക് ഒരുഅദ്ധ്യാപികയാണ്. പ്രധാന അദ്ധ്യാപികയുടെ ചുമതലയുള്ളതിനാല്‍ എ ഇ ഒ ഓഫീസ് ,ബി ആര്‍ സി തുടങ്ങിയുള്ള ചുമതലയും മറ്റും തിരക്കൊഴിഞ്ഞാല്‍ ഇവര്‍ സ്‌കൂളിലെത്തും. എല്ലാവര്‍ക്കുമായി ഒരു ക്ലാസ് മുറി. പൊതു വിദ്യാലയങ്ങള്‍ ഹൈട്ടക്കാവുമ്പോഴാണ് ഈ കുഞ്ഞുങ്ങള്‍ക്ക് ഈ ദുര്‍ഗതി.

എന്നാല്‍ കുറ്റം പറയരുതലോ സുഭിക്ഷമായ ഭക്ഷണം ഇവര്‍ക്ക് അഞ്ച് പേര്‍ക്കും വച്ചു വിളമ്പാന്‍ ഒരു പാചകക്കാരിയായ അമ്മയുണ്ട്.

ഇനി ലാഭമുണ്ടാകില്ലെന്ന് കണ്ട് ഈ വിദ്യാലയത്തെ
മേനജ്‌മെന്‍െ് കൈയ്യൊഴിഞ്ഞമട്ടാണ്. നാളെയുടെ വാഗ്ദാനമാകേണ്ട കുരുന്നുങ്ങളെ ഇങ്ങനെ പരീക്ഷിക്കണോ എന്ന ചോദ്യമാണ് ഇവിടെ ബാക്കിയാവുന്നത്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read