ബി സോണ്‍ കലോത്സവം ഫാറൂഖ് കോളേജ് മുന്നില്‍

By news desk | Thursday February 8th, 2018

SHARE NEWS

വടകര:കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ മടപ്പള്ളി ഗവ:കോളേജില്‍ നടത്തി വരുന്ന ബി.സോണ്‍ കലോത്സവം മൂന്ന് ദിവസം പിന്നിട്ടപ്പോള്‍ 52 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 144 പോയിന്റുമായി ഫറൂഖ് കോളേജ് മുന്നേറുന്നു.123 പോയിന്റുമായി സെന്റ് ജോസഫ്‌സ് ദേവഗിരി കോഴിക്കോടും,43 പോയിന്റുമായി ഗവ:ആര്‍ട്‌സ് കോളേജ് മീഞ്ചന്തയും തൊട്ടു പിറകിലുണ്ട്.മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ സ്മാരക ശിലയില്‍ ഭൂപടങ്ങളായ മാച്ചിനാരി,കാരക്കാട്,അറക്കല്‍,കുഞ്ഞിപ്പള്ളി,ഗോസായിക്കുന്ന്,പുറങ്കര,എന്നീ പേരുകളാണ് വേദികള്‍ക്ക് നാമകരണം ചെയ്തിരിക്കുന്നത്.മാപ്പിള കലകള്‍ അരങ്ങേറിയ കാരക്കാട് വേദിയില്‍ ദഫ് മുട്ട്,അറബന മുട്ട്,കോല്‍ക്കളി എന്നിവ ആസ്വദിക്കാനും നിറഞ്ഞ സദസ്സായിരുന്നു.

ശീതള്‍ ചിത്ര പ്രതിഭ

വടകര: ബി സോണ്‍ കലോത്സവത്തില്‍ കോഴിക്കോട് സെന്റ് ജോസഫ്‌സ് ദേവഗിരി കോളേജിലെ ശീതള്‍.ജെ.എസ്.ചിത്ര പ്രതിഭയായി തെരെഞ്ഞെടുത്തു.
പെയിന്റിംഗ് എണ്ണഛായം ,പെയിന്റിംഗ് ജലഛായം,പെന്‍സില്‍ ഡ്രോയിങ് എന്നിവയില്‍ ഒന്നാം സ്ഥാനവും,കൊളാഷ്,പോസ്റ്റര്‍ രചന എന്നിവയില്‍ രണ്ടാം സ്ഥാനവും നേടിയ ശീതള്‍ 21 പോയന്റ് നേടിയാണ് ചിത്ര പ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ടത്.ബി.എസ്.സി.ബോട്ടണി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ ഇവര്‍ ബാലുശ്ശേരി കൊളശ്ശേരിയില്‍ ജയപ്രകാശ്,സിന്ധു ദമ്പതികളുടെ മകളാണ്.

സംഗീതത്തില്‍ കുത്തക  കൈവിടാതെ വിവേക്

വടകര:കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ ബി സോണ്‍ കലോത്സവത്തില്‍ തുടര്‍ച്ചയായി മൂന്നാം
തവണയും കുത്തക കൈവിടാതെ ചരിത്രം സൃഷ്ടിക്കുകയാണ് ഫാറൂഖ് കോളേജിലെ കെ.സി.വിവേക്.ക്ലാസിക്കല്‍
മ്യൂസിക്,വയലിന്‍,കഥകളി സംഗീതം എന്നീ ഇനങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ ഈ സംഗീത പ്രതിഭ കഴിഞ്ഞ വര്‍ഷത്തെ കലാ പ്രതിഭയാണ്.ഇതേ ഇനങ്ങളില്‍ കഴിഞ്ഞ ഇന്റര്‍ സോണ്‍ മത്സരത്തിലും ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.ഇനിയും രണ്ടിനങ്ങളില്‍ മത്സരം ബാക്കിയുള്ള വിവേക് പി.ജി.ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്.സംഗീത അധ്യാപകനായ കോഴിക്കോട് തളിയില്‍ സ്വാതിയില്‍ മോഹനന്റേയും ,നന്ദിനിയുടെയും മകനാണ്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read