വടകരയില്‍ നാദാപുരം സ്വദേശിയുടെ ബൈക്ക് മോഷണം പോയി ; കവര്‍ച്ച ദൃശ്യം സി സി ടിവിയില്‍

By | Wednesday May 9th, 2018

SHARE NEWS

വടകര: വടകരയില്‍ നിര്‍ത്തിയിട്ട  നാദാപുരം സ്വദേശിയുടെ ബൈക്ക് മോഷണം പോയി . കവര്‍ച്ച ദൃശ്യം സി സി ടിവിയില്‍ വടകര നഗരത്തില്‍ എടോടി കല്ല്യാണ്‍ സില്‍ക്സിനടുത്ത് ലിനന്‍ ക്ലബ്‌ പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ട പള്‍സര്‍ ബൈക്ക് ആണ് മോഷണം പോയത്.

നാദാപുരം കുംമ്മങ്ങോട്ട് കരുവന്റവിടെ സിയാദിന്‍റെതാണ് ബൈക്ക്.ഇക്കഴിഞ്ഞ ഏഴിന് ഉച്ചയ്ക്ക് 2.45 നാണ് മോഷണം . KL18 U4816 കറുപ്പ് പൾസർ ബൈക്കാണ് നഷ്ടപ്പെട്ടത്.

ഓട്ടോ ഷോറൂമിലെ ജീവനക്കാരനാണ് സിയാദ്. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് വന്നു ബൈക്ക് നിര്‍ത്തിയ ശേഷം ഷോറൂമില്‍ കയറിയ ഉടനെയാണ് മോഷണം.

അഞ്ജതനായ ഒരാള്‍ ബൈക്ക് എടുത്ത് പോകുന്നത് കണ്ട സെക്യൂരിറ്റി ആണ് വിവരം അറിയിച്ചത്.മുപ്പത് വയസ്സില്‍ താഴെ ഉള്ള പാന്‍റ് ധരിച്ചെത്തിയ ആളാണ് മോഷ്ടാവ്.

പുറത്ത് ബാഗ്‌ ധരിച്ചെത്തിയ ഇയാള്‍ പാര്‍ക്കിംഗ് ഏരിയയിലേക്ക് വരുന്നതും ബൈക്കുമായി കടന്നു കളഞ്ഞതും ദ്രിശ്യത്തില്‍ കാണാം. സിയാദ് വടകര പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വടകര പോലീസ്  കേസെടുത്ത് അന്വേഷണം ആരംഭിച്ചു .

പട്ടാപകല്‍ നഗരത്തില്‍ നടന്ന മോഷണം  ഏവരെയും ഞെട്ടിച്ചു . ബൈക്ക് നിര്‍ത്തി കടിയിലേക്ക് തിരക്കില്‍ പോകുന്നതിനിടെ ബൈക്കില്‍ നിന്നും താക്കോല്‍ എടുക്കാന്‍ മറന്നു പോയതായി സിയാദ് പറഞ്ഞു . റൊക്കം പണം കൊടുത്ത് വാങിയ ബൈക്കാണ് മോഷണം പോയത് .

https://www.facebook.com/vatakaranewslive/inbox/?selected_item_id=100008438232324

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read