ലൈഫ് പദ്ധതി തുണച്ചില്ല മംഗലാട്ടെ രാജന് ബൈത്തുല്‍ റഹ്മ തണലൊരുക്കും

By | Friday March 2nd, 2018

SHARE NEWS

വടകര: മംഗലാട്ട് കാറ്റ് കനത്ത് വീശിയാല്‍ മഴയൊന്ന് തിമര്‍ത്ത് പെയ്താല്‍ ഒരു ദുരന്ത വാര്‍ത്ത കേള്‍ക്കേണ്ടി വരും  നമുക്ക്. ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ 13 ാം വാര്‍ഡില്‍ മംമ്പിളി കുനിയില്‍ ഭിന്നശേഷിക്കാരനായ രാജനും ഭാര്യയും മക്കളും അന്തിയുറങ്ങുന്ന വീട് ഏത് നിമിഷവും തകര്‍ന്ന് വീഴാറായ അവസ്ഥയിലാണ്.

പൊട്ടി പൊളിഞ്ഞ മേല്‍ക്കൂരയില്‍ അല്‍പ്പം ഓടുകള്‍ ബാക്കിയുണ്ടെന്ന കാരണത്താല്‍ സംസ്ഥാന സര്‍ക്കാറിന്റെ ലൈഫ് പദ്ധതി ഇവര്‍ക്ക് തുണയിയില്ല. രാജന്റെ  ദുരിത കഥ വടകര ന്യൂസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സ്വന്തം പ്രദേശത്തുകാരനായ രാജന്റെ ദുരിതം തീര്‍ക്കാന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എംഎം നഷീദ ടീച്ചര്‍ കലക്ടറുമായി ബന്ധപ്പെട്ടെങ്കിലും ലൈഫ് പദ്ധതി മാനദണ്ഡങ്ങള്‍ ഇവര്‍ക്ക് തടസമായി.

ഒടുവില്‍ പ്രദേശത്തെ മുംസ്ലീം ലീഗ് ജില്ലാ കൗണ്‍സില്‍ അംഗവും അധ്യാപകരായ മുഹമ്മദ് മാച്ചേരിയും സിപിഐ(എം) ബ്രാഞ്ച് സെക്രട്ടറി എം കെ ദാമോദരനും കൈകോര്‍ത്തു.

അന്തരിച്ച പാണക്കാട് ശിഹാബ് തങ്ങളുടെ സ്മരണയില്‍ പാവങ്ങള്‍ക്ക് വീടൊരുക്കുന്ന ‘ ബൈത്തുല്‍ റഹ്മയില്‍’ ഉള്‍പ്പെടുത്തി രാജന്റെ കുടുംബത്തിന് തണലേകാന്‍ ഒരുങ്ങുകയാണ് ഒറ്റ മനസ്സോടെ മംഗലാട് ഗ്രാമം.

സിപിഐ(എം) പാര്‍ട്ടി കുടുംബമായ രാജന്റെ ബന്ധുക്കളും ഇതിന് സമ്മതം അറിയിച്ചതായി മുഹമ്മദ് മാസ്റ്റര്‍ വടകര ന്യൂസിനോട് പറഞ്ഞു. വരുന്ന മഴക്കാലത്തിന് മുമ്പ് ഇവരുടെ വീടെന്ന സ്വപ്‌നം പൂവണിയും.

May also Like

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read