ബാല്യം സഫലമാവാന്‍ …..ബാലഗോകുലത്തിനൊപ്പം പത്മശ്രീ മീനാക്ഷിയമ്മ

By news desk | Friday March 16th, 2018

SHARE NEWS

വടകര: ബാല്യം സഫലമാവാന്‍ എന്ന ലക്ഷ്യവുമായി ബാലഗോകുലം നടത്തുന്ന മഹാസമ്പര്‍ക്ക യജ്ഞത്തിന് തുടക്കമായി. ‘ബാല്യം സഫലമാവാന്‍ എന്ന പുസ്തകം പത്മശ്രീ മീനാക്ഷിയമ്മക്ക് നല്‍കിയാണ് ജില്ല രക്ഷാധികാരി എന്‍ കെ പത്മപ്രഭ ഉദ്ഘാടനം നടത്തിയത്.
മൂല്യബോധം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തില്‍ ബാല ഗോകുലത്തിനുള്ള പ്രസക്തി ഏറെയാണെന്ന് മീനാക്ഷിയമ്മ പറഞ്ഞു. ചടങ്ങില്‍ സ്മിതാവത്സന്‍ അധ്യക്ഷത വഹിച്ചു. പി കെ പ്രമോദ്, പി സിജിത്ത്കുമാര്‍, സാജു, മധു മണലില്‍, പി എം പ്രമോദ്കുമാര്‍, ആര്‍ മോഹനന്‍ എന്നിവര്‍ സംസാരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read