നാട്ടുകാരുടെ സ്വന്തം ബാലേട്ടന്‍ പറയും ; ചോറോട് ഗേറ്റിലെ സ്നേഹ കച്ചവടത്തിന്‍റെ പ്രതാപകാലം

By ആതിര ചോറോട് | Tuesday February 20th, 2018

SHARE NEWS

ആതിര പി ചോറോട്

 

വടകര:  ചോറോട് ഗേറ്റിന് പറയാനുണ്ട്    ഒരു ചരിത്ര കഥ , ഒരു സ്നേഹ കച്ചവടത്തിന്‍റെ  പ്രതാപകാലം. കുതിച്ചോടുന്ന വാഹനങ്ങള്‍ക്ക്  മുന്നില്‍ റെയില്‍വേ ഗേറ്റ് അടയുന്നത്  പൊടുന്നനെ ആയിരിക്കും . പിന്നെ ചിലപ്പോള്‍ നീണ്ടുനില്‍ക്കുന്ന കാത്തിരിപ്പ് . ഇതിനിടയില്‍ ഒരു കച്ചവടമുണ്ട്‌ സ്നേഹത്തിന്റെ വ്യാപാരം . ദൂരെ ദിക്കുകളില്‍ പോലും പടര്‍ന്നു പന്തലിച്ച ആ സ്നേഹ വ്യാപാരത്തിന്റെ  കഥ ഓര്‍ക്കുകയാണ് ചോറോടുകാരന്‍ തന്നെയായിരുന്ന എന്പതു പിന്നിട്ട  ബാലന്‍ എന്ന നാട്ടുകാരുടെ സ്വന്തം  ബാലേട്ടന്‍ .

 

പല ഭാഗങ്ങളെയും ബന്ധിപ്പിക്കുന്ന ദേശിയപാതയായിരുന്നു ചോറോട് ഗേറ്റ് ആയതിനാല്‍ വിപുലമായ കച്ചവടം ആയിരുന്നു  ഇവിടം നടന്നത്.അന്ന് മുതല്‍ക്കേ മീന്‍കച്ചവടവും നടന്നിരുന്നു. ലാഭകരമായ കച്ചവടമായതിനാല്‍ ഒരു മിനിറ്റ്   നിന്നുതിരിയാന്‍ വ്യാപാരികള്‍ക്ക് സമയമില്ലാത്ത കാലം .

ഹോട്ടലുകള്‍,പലചരക്ക് കടകള്‍  വാടകസാധന പീടിക എന്നിങ്ങനെ കൊച്ചു നഗരം കൂടിയായിരുന്നു അന്ന് ചോറോട് ഗേറ്റ്  . റെയില്‍വേ ഗേറ്റ് അടച്ചാല്‍ കച്ചവടത്തിന്‍റെ തോത് പതില്‍ മടങ്ങ്‌ വര്‍ദ്ധിക്കും ആ സമയം കടകളിലെ തിരക്ക് ഉത്സവ പറമ്പിലെ ആളുകളുടെ തിരക്കിന് തുല്ല്യ മാണ് .

സ്ത്രികളും ,കുട്ടികളും ,യാത്രക്കാരും ,വൃദ്ധരും ,തൊഴില്‍ കഴിഞ്ഞുവരുന്ന പുരുഷന്മാരുമായിരുന്നു കച്ചവടത്തിന്‍റെ ഉറവിടങ്ങള്‍ .അന്നത്തെ പ്രശസ്തമായ വൈദ്യശാലയായിരുന്നു  ചാത്തുണ്ണി വൈദ്യരുടെത് .

അദ്ദേഹത്തിന്‍റെ  ചികിത്സക്കായിദുരദേശങ്ങളില്‍ നിന്നു  പോലും വരാറുണ്ടായിരുന്നു ഇത് ചോറോട് ഗേറ്റിന് പതില്‍ മടങ്ങ്‌ പ്രസക്തിയേറാന്‍ കാരണമായി .അന്നത്തെ മികച്ച കച്ചവടം ബന്ധം പുലര്‍ത്തിയവരയിരുന്നു  ബാലനും ,കുനിയി ല്‍ കണ്ണച്ചനും ,ഭാസ്ക്കരനും . ആ കച്ചവട  കാലത്തില്‍ നിന്ന് ഇന്നും അവശേഷിക്കുന്ന ഒരു കണ്ണിയാണ് ബാലന്‍ എന്ന ബാലേട്ടന്‍ .

ചോറോടുകാരന്‍ തന്നെയായിരുന്ന ബാലന്‍ തന്‍റെ ചെറുപ്പകാലം മുതല്‍ക്കേ കച്ചവടം തുടങ്ങിയിരുന്നു .കാപ്പിയും ,മരകിഴങ്ങും കച്ചവടം നടത്തി പിന്നീട് കച്ചവടത്തിന്‍റെ വികസനത്തിനനുസരിച്ച്‌ കഞ്ഞി കച്ചവടം ,വള കച്ചവടം ,മണ്‍കലങ്ങള്‍ മറ്റുവിവിധ ഉല്‍പ്പന്നങ്ങളുടെ കച്ചവടത്തിലേക്കും പുരോഗേമിച്ചു .

ഒരുതരത്തില്‍  ചോറോട് ഗേറ്റിന്‍റെ സൂപ്പര്‍ മാര്‍ക്കറ്റ് എന്ന് വിശേഷിപ്പിക്കാം എന്ന നിലയില്‍ എത്തി .അന്നത്തെ കച്ചവടവും, ,ബഹളവും, തിരക്കും ഇന്ന് തികച്ചും മാഞ്ഞു പോയിരിക്കുന്നു . കാലത്തിന്‍റെ മാറ്റങ്ങള്‍ക്ക് അനുസരിച്ച് ചോറോടിലും വികസനം വന്നു .

രണ്ടായിരത്തിരണ്ടില്‍ ചോറോട് പുതിയ ദേശീയപാത നിര്‍മ്മിച്ചതും ഒരു ഭാഗത്ത് ഏണ്ണിയാലൊതുങ്ങുന്ന കച്ചവടക്കാരുടെ കച്ചവടം ഇല്ലാതാവുകയും ചെയ്തു .

തങ്ങളുടെ അച്ഛനപ്പുപ്പന്‍മാര്‍ നിര്‍മ്മിച്ച ഈ കടകളിലെ പണ്ടത്തെ കച്ചവടത്തെ  കുറിച്ച് കൌതുകത്തോടെ പറയുകയാണ് ഈ തലമുറയിലെ കച്ചവടക്കാര്‍ പഴയ കച്ചവടത്തിന്‍റെ രസം തൊട്ടറിഞ്ഞ ബാലേട്ടന്‍ അന്നും ഇന്നും ഒരുപോലെതന്നെ ആ പഴയപാത പിന്‍തുടരുകയാണ്.

ദേശീയപാതയുടെ വികസനത്തില്‍ ഊറ്റം കൊള്ളുന്നവരും എതിരെ സമരം ചെയ്യുന്നവരും    ഒരു പക്ഷേ അന്നത്തെ നക്ഷ്ടങ്ങള്‍ സഹിച്ച ചോറോട് ഗേറ്റിലെ വ്യാപാരികളെയും  ബാലേട്ടനെയും പറ്റി ഓര്‍ത്തില്ല .ഒരു പക്ഷേ ഓര്‍ക്കാന്‍ ശ്രമിച്ചിരുന്നില്ല എന്നതാണ് വാസ്തവം .നഷ്ടപ്പെട്ട ആ കാലത്തെ ഒന്നുകൂടി തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ജീവിത സായഹ്നത്തിലും ബാലന്‍ എന്ന നാട്ടുകാരുടെ ബാലേട്ടന്‍.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read