കുഴല്‍പ്പണ വിതരണക്കാര്‍ തമ്മില്‍ പോര് ; പുറമേരിയില്‍ യുവാവിനെ തട്ടികൊണ്ടു പോകാന്‍ ശ്രമം

By news desk | Friday May 18th, 2018

SHARE NEWS

നാദാപുരം: കുഴല്‍പ്പണ ഇടപാടുകാര്‍ തമ്മിലുള്ള ഇടപാട് ഏറ്റുമുട്ടിലേക്ക് . പുറമേരിയില്‍ യുവാവിനെ തട്ടികൊണ്ടു പോകാന്‍ ശ്രമം. മൊകേരിയിലെ പുന്നതോട്ടില്‍ സലീം (26) നെ കാറിലെത്തിയ സംഘം തട്ടികൊണ്ടു പോയത്.

അരമണിക്കൂറിന് ശേഷം രക്ഷപ്പെട്ട സലീമിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പുറമേരി കുനിങ്ങാട് റോഡില്‍ വെള്ളിയാഴ്ച 11 ഓടെയാണ് സംഭവം.

ബൈക്കില്‍ വരികയായിരുന്ന സലീമിനെ കാറിലെത്തിയ സംഘം കാറിലെത്തി ബലമായി പിടിച്ചു കൊണ്ടു പോകുകയായിരുന്നു ഏതാനും സമയത്തിന് ശേഷം ഇയാളെ വിട്ടയച്ചു.

സലീം സ്ഥലത്ത് എത്തിയപ്പോള്‍ ബൈക്ക് അപ്രത്യക്ഷമായി. ബൈക്കില്‍ കുഴപ്പണം സൂക്ഷിച്ചിട്ടുണ്ടാകാമെന്നും ഇത് മറുവിഭാഗം തട്ടിയെടുത്തകാമെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.

നാദാപുാരം പൊലീസ് അന്വേഷണം ആരംഭിച്ചു. വില്ല്യാപ്പള്ളി കേന്ദ്രീകരിച്ച് കുഴല്‍പ്പണ വിതരണക്കാര്‍ തമ്മില്‍ നേരത്തെയും ഏറ്റുമുട്ടിയിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read