നീപ്പാ ജാഗ്രത: ബാലുശ്ശേരി താലൂക്ക് ആശുപത്രി ജീവനക്കാര്‍ക്ക് അവധി നല്‍കി

By news desk | Friday June 1st, 2018

SHARE NEWS

കോഴിക്കോട് : ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും സര്‍ക്കാര്‍ അവധി നല്‍കി. നിപ്പ ബാധിച്ച് മരിച്ച കോട്ടൂര്‍ തിരുവോട് സ്വദേശി ഇസ്മായില്‍, പൂനത്ത് സ്വദേശി റസിന്‍ എന്നിവര്‍ ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

ഇവിടുത്തെ ഡോക്ടര്‍മാരും ജീവനക്കാരും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു. ജീവനക്കാര്‍ക്ക് അവധി നല്‍കിയിട്ടുണ്ടെങ്കിലും ആശുപത്രിയില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ അറിയിച്ചു.

ഒരാഴ്ചത്തേക്കാണ് വധി. എന്നാല്‍ ഒ.പി പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതു വരെ 17 പേരാണ് ജില്ലയില്‍ നിപ്പ ബാധിച്ച് മരിച്ചത്. ആശങ്ക രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ 1407 പേരാണ് ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുള്ളത്.

വൈറസ് പ്രതിരോധത്തിനായി ആസ്‌ട്രേലിയയില്‍ നിന്ന് ഹ്യൂമന്‍ മോണോക്‌ളോണല്‍ ആന്റിബോഡിയെന്ന പുതിയ മരുന്ന് ഇന്ന് എത്തിക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read