ബാങ്കുകളിലെ ക്യൂവില്‍ നില്‍ക്കുന്നവര്‍ ജാഗ്രതൈ !

By | Wednesday November 16th, 2016

SHARE NEWS

11atm-1പേരാമ്പ്ര: ബാങ്കുകളിലെ ക്യൂവില്‍ നില്‍ക്കുന്നവര്‍ ജാഗ്രതൈ ! നിങ്ങളുടെ കയ്യിലെ പണവും രേഖകളുമടങ്ങിയ ബാഗും  ധരിച്ചിരിക്കുന്ന ആഭരണങ്ങളും മാത്രം സൂക്ഷിച്ചാല്‍ പോര  നിങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന  വാഹങ്ങളും സൂക്ഷിക്കണം.വഴിയോരത്ത് വണ്ടി പാര്‍ക്ക് ചെയ്ത് ബാങ്കിലെ ക്യുവില്‍ നില്‍ക്കാന്‍ പോകുന്നവര്‍  എന്തായാലും ബാങ്കുകളിലെ  തിരക്ക് കാരണം വരാന്‍ വൈകുമെന്ന്‍ അറിയാവുന്ന മോഷ്ടാക്കള്‍ ഈ അവസരം വളരെ തന്ത്രപരമായി  മുതലാക്കുകയാണ്. കഴിഞ്ഞ ദിവസം പേരാമ്പ്ര കറന്‍സി നോട്ട് മാറാന്‍ ബാങ്കിലെത്തിയ യുവതിയുടെ സ്‌കൂട്ടര്‍ മോഷണം പോയി. വെള്ളിയൂരിലെ കേരള ഗ്രാമീണ്‍ ബാങ്കിലെത്തിയ ചാലിക്കര ചുണ്ടിക്കാട്ടില്‍ റസാഖിന്റെ ഭാര്യ സുലൈഖയുടെ വെളുത്ത നിറമുള്ള ആക്ടിവ ആണ് മോഷണം പോയത്. കഴിഞ്ഞദിവസം രാവിലെ 11 മണിക്കെത്തിയ യുവതി വായനശാലയ്ക്കുസമീപം വാഹനംനിര്‍ത്തി ബാങ്കിനു മുന്നില്‍ ക്യു നില്‍ക്കുകയായിരുന്നു. വൈകിട്ട് മൂന്നോടെ തിരിച്ചെത്തിയപ്പോള്‍ വാഹനം കാണാനില്ലായിരുന്നു.  യുവതി പേരാമ്പ്ര പോലീസില്‍ പരാതി നല്‍കി.

Tags: , ,
English summary
rooms n homes 10
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read