ആരോഗ്യ മേഖലയില്‍ ഒരു കടത്തനാടന്‍ വീരഗാഥ ; കല്ലുനിര ഹെല്‍ത്ത് സെന്ററിന് ‘കായകല്‍പ’ അവാര്‍ഡ്

By news desk | Saturday February 24th, 2018

SHARE NEWS

വടകര : നഗരസഭ വാര്‍ഡ് പതിനാറിലെ കല്ലുനിര പ്രൈമറിഹെല്‍ത്ത് സെന്റെറിന് സംസ്ഥാന സര്‍ക്കാറിന്റെ കായകല്‍പ് അവാര്‍ഡിന് അര്‍ഹമായി. സര്‍ക്കാര്‍ ആശുപത്രികളുടെ ശുചിത്വം, രോഗനിയന്ത്രണം, സേവന നിലവാരം, ആശുപത്രി പരിപാലനം
എന്നിവയുടെ മികച്ച പ്രവര്‍ത്തനത്തിനാണ്അവാര്‍ഡ്.

അവാര്‍ഡ് തുകയായ ഒന്നര ലക്ഷം രൂപയും പ്രശസ്തിപത്രവും മന്ത്രി കെകെ ശൈലജയില്‍ നിന്നും കൗന്‍സിലര്‍ ദിനേശന്‍ വെള്ളാറുള്ളിയും മെഡിക്കല്‍ ഓഫീസര്‍ അബ്ദുള്‍റഷീദിന്റേയും നേതൃത്ത്വത്തിലുള്ള സംഘം തിരുവനന്തപുരം ടാഗോര്‍ ഹാളില്‍നടന്ന ചടങ്ങില്‍ ഏറ്റുവാങ്ങി.
സംസ്ഥാനത്ത് ജനകീയ ആസൂത്രണ പ്രസ്ഥാനം ആരംഭിച്ച ഘട്ടത്തില്‍ മുന്‍ നഗരസഭ ചെയര്‍മാനായിരുന്ന കെ ശങ്കരക്കുറുപ്പ് കൗന്‍സിലര്‍ ആയിരുന്ന സമയത്താണ് കല്ലുനിരയില്‍ ഡിസ്‌പെന്‍സറി ആരംഭിച്ചത്.
2014 നവമ്പര്‍ 21ന് ഔപചാരിക ഉദ്ഘാടനവും നടന്നു.

തുടക്കത്തില്‍ മെഡിക്കല്‍ ഓഫീസറും ഫാര്‍മസിസ്റ്റും മാത്രമാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ ലാബ് സൗകര്യവും ദിവസവും ഒന്നു മുതല്‍ അഞ്ചുവരെ ഡോക്ടറുടെ സേവനവും, ആഴ്ചയില്‍
ഒരു ദിവസം കുട്ടികളുടെ ഡോക്ടറും, മാസത്തില്‍ രണ്ടു തവണ
സൈക്കാര്‍ട്ടിസ്റ്റിന്റെ സേവനവും ലഭ്യമാണ്.

രാത്രി എട്ടു വരെപ്രവര്‍ത്തിക്കുന്ന ഫാര്‍മസിയും ഒരുക്കിയിട്ടുണ്ട്.
മൂന്ന് ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നേഴ്‌സ്, ലാബ് ടെക്‌നീഷ്യന്‍, ഒരു നേഴ്‌സ്, രണ്ടു ഫാര്‍മസിസ്റ്റ്, ഒരു പാര്‍ട്ട് ടൈം സ്വീപ്പര്‍ ഉള്‍പ്പെടെ ഒമ്പത്
ഉദ്യോഗസ്ഥരുടെ സേവനം നിലവില്‍ ലഭ്യമാണ്.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read