വിജയ്‌ ഫാന്‍സിനെ മാത്രം സംതൃപ്തിപ്പെടുത്തുന്ന ‘ഭൈരവ’

By | Thursday January 12th, 2017

SHARE NEWS

തെറിയ്ക്ക് ശേഷം വിജയ് അഭിനയിക്കുന്ന മറ്റൊരു ആക്ഷന്‍ ചിത്രമാണ് ഭൈരവ. അഴകിയ തമിഴ് മകന്‍ പോലൊരു മികച്ച ചിത്രമൊരുക്കിയ ഭദ്രനും വിജയ് യും ഒന്നിക്കുന്നു എന്നത് തന്നെയായിരുന്നു ഭൈരവ എന്ന ചിത്രത്തിലേക്ക് ആദ്യം ആകര്‍ഷിച്ച കാര്യം. പൊങ്കലിന് റിലീസ് ചെയ്യുന്ന ചിത്രം ആഘോഷത്തിന്റെ അന്തരീക്ഷം സൃഷ്ടിയ്ക്കുമെന്നും കരുതി. പക്ഷെ വെറും എന്റര്‍ടൈന്‍മെന്റ് മാത്രം ലക്ഷ്യമിടുമ്പോള്‍ അതൊരു കോമാളിത്തരമായിപ്പോവും എന്നതിന് ഉത്തമ ഉദാഹരണമാണ് ഭൈരവ എന്ന തമിഴ് ചിത്രം.

 വ്യത്യാസമായ വിഷയമാണ്  പറയാന്‍ വരുന്നത് എന്ന തോന്നലുണ്ടാക്കാനുള്ള ശ്രമം പോലും നടത്തിയില്ല. നന്മയ്ക്ക് വേണ്ടി പൊരുതി വിജയം നേടുന്ന നായകനും പ്രണയവും കുറേ സംഘട്ടനവും പാട്ടും റൊമാന്‍സും. ആഘോഷത്തിന്റെ അന്തരീക്ഷം എന്നാല്‍ മസാല പടം എന്നാണോ അര്‍ത്ഥം എന്ന് ചോദിച്ചു പോകും.

പാട്ടും അടിയും ഇടിയും മാത്രമുള്ള മസാല പടമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് എങ്കില്‍ തീര്‍ച്ചയായും ഭൈരവ കാണണം. വിജയ് ഫാന്‍സ് ഒട്ടും നിരാശപ്പെടേണ്ടതില്ല.. മുന്‍ ചിത്രങ്ങള്‍ പോലെ തന്നെ ഇതും വിജയ് ഫാന്‍സിന് വേണ്ടി മാത്രം ചെയ്തതാണ്… ഫാന്‍സിനെ സംതൃപ്തിപ്പെടുത്തുന്ന മികച്ചൊരു എന്റര്‍ടൈന്‍മെന്റാണ് ഭൈരവ.

ഭൈരവ എന്ന ടൈറ്റല്‍ റോളിലാണ് വിജയ് എത്തുന്നത്. വിജയ് അവതരിപ്പിക്കുന്ന ഭൈരവ എന്ന കഥാപാത്രത്തിന്റെ പ്രണയിനിയുടെ വേഷത്തിലാണ് കീര്‍ത്തി സുരേഷ് എത്തുന്നത്. മലര്‍വിഴി എന്നാണ് കീര്‍ത്തി സുരേഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. അഴിമതിയ്‌ക്കെതിരെ പോരാടുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. പ്രണയിനിയെ സഹായിക്കാന്‍ ഭൈരവ നടത്തുന്ന സാഹസവുമുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തി വരുന്ന കൊള്ള ലാഭത്തെ കുറിച്ചും ചിത്രത്തില്‍ പരാമര്‍ശിക്കാന്‍ ശ്രമിക്കുന്നുണ്ട്.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read